Kerala
ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്; കേന്ദ്ര നിര്‍ദേശത്തില്‍ തീരുമാനം കൂടിയാലോചനക്കു ശേഷമെന്ന് മന്ത്രി
കേന്ദ്രത്തിന്റെ നിര്‍ദേശം തള്ളിക്കളയുന്നില്ല. എന്നാല്‍, കേരള സാഹചര്യത്തിനനുസരിച്ചേ നിര്‍ദേശം നടപ്പാക്കൂ

തിരുവനന്തപുരം | ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തില്‍ തീരുമാനം കൂടിയാലോചനകള്‍ക്കു ശേഷമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
കേന്ദ്രത്തിന്റെ നിര്‍ദേശം തള്ളിക്കളയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, വിദഗ്ധരുമായും അധ്യാപക സംഘടനകളുമായും ചര്‍ച്ച നടത്തിയ ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ. കേരള സാഹചര്യത്തിനനുസരിച്ചേ നിര്‍ദേശം നടപ്പാക്കൂവെന്നും മന്ത്രി വ്യക്തമാക്കി.
തസ്തിക നിര്‍ണയം നടപ്പാക്കുന്നതില്‍ സാമ്പത്തിക പ്രതിസന്ധി തടസ്സമാകില്ലെന്നും അധ്യാപകര്‍ക്ക് ജോലി നഷ്ടമാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----