congress protest case
ടോണി ചമ്മിണി അടക്കമുള്ള ആറ് കോണ്‍ഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി
കാറിന്റെ മൊത്തം വിലയുടെ 50 ശതമാനം പ്രതികള്‍ കെട്ടിവെക്കണമെന്ന് പ്രോസിക്യൂഷന്‍
കൊച്ചി | നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തല്ലിത്തകര്‍ത്ത കേസില്‍ അറസ്റ്റിലായ മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മിണി അടക്കമുള്ള ആറ് കോണ്‍ഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷയില്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. ഹൈവേ ഉപരോധത്തിനിടെ കോണ്‍ഗ്രസുകാര്‍ തകര്‍ത്ത ജോജുവിന്റെ കാറിന്റെ ചില്ലിന് ആറരലക്ഷം രൂപ ചെലവ് വരുമെന്നാണ് കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടിലുള്ളത്. ഈ തുകയുടെ 50 ശതമാനം കെട്ടിവെച്ച് ജാമ്യം അനുവദിക്കണമെന്നാണ് പ്രതികളുടെ വാദം. എന്നാല്‍ കാറിന്റെ മൊത്തം വിലയുടെ 50 ശതമാനം കെട്ടിവെക്കണമെന്നതാണ് പ്രോസിക്യൂട്ടറുടെ വാദം.
അതിനിടെ ജോജുവിനെതിരെയുള്ള പരാതിയില്‍ കേസെടുക്കാത്ത പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് ഇന്ന് മരട് പോലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തും. ഉപരോധത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചിട്ടും ജോജുവിനെതിരെ കേസെടുക്കാനുള്ള തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വാദം.



