Connect with us

Kozhikode

സിറാജുല്‍ ഹുദാ നോളജ് ഫെസ്റ്റ്; കോണ്‍ഫ്‌ളുവന്‍സിന് നാളെ തുടക്കം

മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്യും. ഈമാസം 20, 21, 22 ദിവസങ്ങളിലായി നടക്കുന്ന കോണ്‍ഫ്‌ളുവന്‍സില്‍ ആയിരത്തിലധികം പ്രതിഭകള്‍ മത്സരാര്‍ഥികളാകും.

Published

|

Last Updated

കുറ്റ്യാടി | സിറാജുല്‍ ഹുദയുടെ കീഴിലുള്ള വിവിധ മത-ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ ശാസ്ത്ര-സാഹിത്യ-കലാ മത്സരമായ കോണ്‍ഫ്‌ളുവന്‍സ് നോളജ് ഫെറ്റെ 2026 ന് നാളെ (നവംബര്‍ 20, വെള്ളി) തുടക്കമാകും. ഈമാസം 20, 21, 22 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളിലായി നടക്കുന്ന കോണ്‍ഫ്‌ളുവന്‍സില്‍ പതിനഞ്ചോളം കാമ്പസുകളില്‍ നിന്നായി ആയിരത്തിലധികം പ്രതിഭകള്‍ മത്സരാര്‍ഥികളാകും. സിറാജുല്‍ ഹുദയുടെ പ്രധാന കാമ്പസായ കുറ്റ്യാടി കാമ്പസ്, ഫെസ്റ്റിന് ആതിഥേയത്വം വഹിക്കും.

നാളെ വൈകിട്ട് ഏഴിന് സമസ്ത സെക്രട്ടറിയും സിറാജുല്‍ ഹുദാ കാര്യദര്‍ശിയുമായ പേരോട് അബ്ദുറഹ്മാന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം നിര്‍വഹിക്കും. മംഗളൂരു യേനപ്പോയ യൂണിവേഴ്‌സിറ്റി ചാന്‍സിലര്‍ ഡോ. യോനപ്പോയ അബ്ദുല്ല കുഞ്ഞി, സി മുഹമ്മദ് ഫൈസി, സോഷ്യല്‍ സംരംഭകന്‍ മുഹമ്മദ് മദനി മുഖ്യാതിഥികളാവും. സയ്യിദ് ത്വാഹാ തങ്ങള്‍, ഇബ്‌റാഹീം സഖാഫി കുമ്മോളി, മുത്തലിബ് സഖാഫി പാറാട്, സയ്യിദ് ഹുസൈന്‍ തങ്ങള്‍ തളിക്കര, ഇസ്മാഇല്‍ സഖാഫി തിനൂര്‍, മുനീര്‍ സഖാഫി ഓര്‍ക്കാട്ടേരി, മുഹമ്മദ് അസ്ഹരി പേരോട്, റാഷിദ് ബുഖാരി ഇരിങ്ങണ്ണൂര്‍ സംബന്ധിക്കും.

കഴിഞ്ഞ രണ്ടു മാസങ്ങളിലായി കാമ്പസ് തലങ്ങളില്‍ നടന്ന ഇസ്തിവാ, കോഗ്‌നീസിയം,
എക്‌സലന്‍സ്യ, ഇന്‍ഫോറിയ ഫെസ്റ്റുകളില്‍ വിജയം നേടിയ വിദ്യാര്‍ഥികളാണ് കോണ്‍ഫ്‌ളുവന്‍സയില്‍ മത്സരിക്കുന്നത്. സ്‌കൂള്‍ ഓഫ് തഹ്ഫീളുല്‍ ഖുര്‍ആന്‍, സ്‌കൂള്‍ ഓഫ് എക്‌സലന്‍സ്, കോളജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ്, കോളജ് ഓഫ് പോസ്റ്റ് ഗ്രാജ്യുവേറ്റ് സ്റ്റഡീസ് തുടങ്ങിയ സിറാജുല്‍ ഹുദാ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ ഫെസ്റ്റില്‍ സംഗമിക്കും. നവംബര്‍ 22ന് ഞായറാഴ്ച വൈകിട്ട് ആറിന് നടക്കുന്ന സമാപന സംഗമത്തില്‍ മത-സാഹിത്യ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും.

Content Highlights: Sirajul Huda Knowledge Fest Confluence begins tomorrow in Kuttiadi. The event gathers students from various institutions under Sirajul Huda for academic and cultural competitions. Organizers have completed all arrangements for the grand educational festival.

 

---- facebook comment plugin here -----

Latest