Kozhikode
സിറാജുല്‍ ഹുദാ അക്കാദമിക് ഫെസ്റ്റ്; കോണ്‍ഫ്‌ളുവെന്‍സിന് ഉജ്ജ്വല പരിസമാപ്തി
പതിനഞ്ചോളം സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിഭകളുടെ വ്യത്യസ്ത വൈജ്ഞാനിക ആസ്വാദന കലാപരിപാടികളും മത്സരവും കോണ്‍ഫ്‌ളുവെന്‍സിനെ ആകര്‍ഷണീയമാക്കി.
കുറ്റ്യാടി | സിറാജുല്‍ ഹുദയുടെ കീഴിലുള്ള വിവിധ മത-ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ ശാസ്ത്ര-സാഹിത്യ-കലാ മത്സരമായ കോണ്‍ഫ്‌ളുവെന്‍സിന് ഉജ്ജ്വല പരിസമാപ്തി. പതിനഞ്ചോളം സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിഭകളുടെ വ്യത്യസ്ത വൈജ്ഞാനിക ആസ്വാദന കലാപരിപാടികളും മത്സരവും കോണ്‍ഫ്‌ളുവെന്‍സിനെ ആകര്‍ഷണീയമാക്കി.
സമാപന ചടങ്ങില്‍ ഇബ്‌റാഹീം സഖാഫി കുമ്മോളി അധ്യക്ഷത വഹിച്ചു. കര്‍ണാടക സംസ്ഥാന മുന്‍സിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഹജ്ജ് കാര്യ വകുപ്പ് മന്ത്രി റഹീം ഖാന്‍ ഉദ്ഘാടന കര്‍മ്മത്തിന് നേതൃത്വം നല്‍കി. സിറാജുല്‍ ഹുദാ കാര്യദര്‍ശി പേരോട് അബ്ദുല്‍റഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. കര്‍ണാടക സംസ്ഥാന അലൈഡ് & ഹെല്‍ത്ത്‌കെയര്‍ കൗണ്‍സില്‍ അധ്യക്ഷന്‍ യു ടി ഇഫ്തിക്കര്‍ അലി മുഖ്യാതിഥിയായി.
ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച പെപ്പ് ടോക്കില്‍ ‘യാത്രയുടെ രസതന്ത്രം’ എന്ന വിഷയത്തില്‍ പി ടി മുഹമ്മദ് സഖാഫിയും ‘കര്‍മ്മശാസ്ത്രത്തിന്റെ ആധുനിക വായന’ എന്ന വിഷയത്തില്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂരും സംസാരിച്ചു.
കഴിഞ്ഞ രണ്ടു മാസങ്ങളിലായി കാമ്പസ് തലങ്ങളില്‍ നടന്ന ഇസ്തിവാ, കോഗ്‌നീസിയം,
എക്‌സലന്‍സ്യ, ഇന്‍ഫോറിയ എന്നീ ഫെസ്റ്റുകളില്‍ വിജയം നേടിയ വിദ്യാര്‍ഥികളാണ് കോണ്‍ഫ്‌ളുവെന്‍സയില്‍ മത്സരിക്കുന്നത്. സ്‌കൂള്‍ ഓഫ് തഹ്ഫീളുല്‍ ഖുര്‍ആന്‍, സ്‌കൂള്‍ ഓഫ് എക്‌സലന്‍സ്, കോളജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ്, കോളജ് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് സ്റ്റഡീസ് തുടങ്ങിയ സിറാജുല്‍ ഹുദാ സ്ഥാപനങ്ങളില്‍ നിന്നായി ആയിരത്തിലധികം വിദ്യാര്‍ഥികളാണ് കോണ്‍ഫ്‌ളുവെന്‍സ് ഫെസ്റ്റില്‍ സംഗമിച്ചത്. സിറാജുല്‍ ഹുദയുടെ പ്രധാന കാമ്പസായ കുറ്റ്യാടി കാമ്പസാണ് കാമ്പസ് ഫെസ്റ്റിന് ആതിഥേയത്വം വഹിച്ചത്.
ഫെസ്റ്റില്‍ ഉന്നത വിജയം നേടിയ സ്ഥാപനങ്ങള്‍ക്കുള്ള സമ്മാന വിതരണത്തിന് മുത്തലിബ് സഖാഫി പാറാട്, റാഷിദ് ബുഖാരി ഇരിങ്ങണ്ണൂര്‍, മുഹമ്മദ് അബ്ദുല്‍റഹ്മാന്‍ അല്‍ അസ്ഹരി പേരോട്, ഇസ്മാഈല്‍ സഖാഫി തിനൂര്‍, മുനീര്‍ സഖാഫി ഓര്‍ക്കാട്ടേരി നേതൃത്വം നല്‍കി. വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം പ്രത്യേകം ശ്രദ്ധേയമായി.




