Connect with us

silver line project

സില്‍വര്‍ലൈന്‍ സംവാദം: ജോസഫ് സി മാത്യുവിനെ മാറ്റും

ഒഴിവാക്കുന്ന കാര്യം അറിയിച്ചിട്ടില്ലെന്ന് ജോസഫ് സി മാത്യു;പാനല്‍ അന്തിമമായിട്ടില്ലെന്ന് കെ റെയില്‍

Published

|

Last Updated

തിരുവനന്തപുരം |  സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന സംവാദത്തിന്റെ പാനലില്‍ മാറ്റം. സാമൂഹിക നിരീക്ഷകനും ഐ ടി വിദ്ഗദനുമായ ജോസഫ് സി മാത്യുവിനെ പാനലില്‍ നിന്ന് ഒഴിവാക്കിയെന്നാണ് വിവരം. പദ്ധതിയെ അനുകൂലിക്കുന്ന ഡിജിറ്റല്‍ സര്‍വകലാശാല വി സി സജി ഗോപിനാഥിനെയും മാറ്റും. സ്ഥലത്തില്ലാത്തിനാലാണ് അദ്ദേഹത്തെ മാറ്റുന്നത്.

ജോസഫ് സി മാത്യുവിനെ കൂടാതെ അലോക് വര്‍മ, ആര്‍ വി ജി മേനോന്‍ എന്നിവരാണ് പദ്ധതിയെ എതിര്‍ക്കുന്ന പാനലിലുണ്ടായിരുത്. ജോസഫ് സി മാത്യുവിനെ മാറ്റായാലും മറ്റ് രണ്ടുപേരെയും പാനലില്‍ നിലനിര്‍ത്തിയേക്കും.
തന്നെ ഒഴിവാക്കുന്ന കാര്യം അറിയിച്ചിട്ടില്ലെന്ന് ജോസഫ് സി മാത്യു അറിയിച്ചു. നേരത്തെ തന്നെ സംവാദത്തിലേക്ക് ക്ഷണിച്ചിരുന്നു. പങ്കെടുക്കുമെന്ന് താന്‍ അറിയിക്കുകയും ചെയ്തിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പാനല്‍ അന്തിമമായിട്ടില്ലെന്ന് കെ റെയില്‍ അധികൃതര്‍ വ്യക്തമാക്കി.വ്യാഴാഴ്ചയാണ് സംവാദം നടക്കുന്നത്.

 

 

---- facebook comment plugin here -----