punjab congress issue
പി സി സി അധ്യക്ഷ സ്ഥാനം രാജിവെച്ചത് പിന്‍വലിച്ച് സിദ്ദു
പഞ്ചാബ് കോണ്‍ഗ്രസില്‍ തനിക്ക് പരിഗണന കിട്ടുന്നില്ലെന്ന് മനസിലാക്കിയ സിദ്ദു ട്വിറ്റര്‍ വഴി രാജി പ്രഖ്യാപിക്കുകയായിരുന്നു
ന്യൂഡല്‍ഹി | ആഴ്ചകള്‍ നീണ്ട അനിശ്ചിതത്തിനൊടുവില്‍ പഞ്ചാബ് പി സി സി അധ്യക്ഷ സ്ഥാനം രാജിവെക്കാനുള്ള തീരുമാനത്തില്‍ നിന്ന് നവജ്യോത് സിംഗ് സിദ്ദു പിന്നാക്കം പോയി.
ഡല്‍ഹിയിലെത്തി രാഹുലിനെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് രാജി തീരുമാനം പിന്‍വലിച്ചത്.
പഞ്ചാബ് പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ രൂപവത്കരിച്ച പാര്‍ട്ടി സമിതിയുമായി ഉത്കണ്ഠകളെല്ലാം പങ്കുവെച്ചു. കോണ്‍ഗ്രസിനും പഞ്ചാബിനും വേണ്ടി നേതൃത്വം പറയുന്നത് ചെയ്യുമെന്നും സിദ്ദു പറഞ്ഞു.
പഞ്ചാബ് കോണ്‍ഗ്രസില്‍ തനിക്ക് പരിഗണന കിട്ടുന്നില്ലെന്ന് മനസിലാക്കിയ സിദ്ദു ട്വിറ്റര്‍ വഴി രാജി പ്രഖ്യാപിക്കുകയായിരുന്നു.







