Connect with us

sidhu hunger strike

കേന്ദ്ര മന്ത്രിയുടെ മകനെ അറസ്റ്റ് ആവശ്യപ്പെട്ട് സിദ്ധുവിന്റെ നിരാഹാര സമരം

ലഖിംപൂരില്‍ മരിച്ച മാധ്യമ പ്രവര്‍ത്തകന്‍ രമണ്‍ കശ്യപിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം അവിടെ തന്നെയാണ് നിരാഹാരം സമരം പ്രഖ്യാപിച്ചതും സമരം ഇരിക്കുന്നതും

Published

|

Last Updated

ന്യൂഡല്‍ഹി | ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക ഹത്യയില്‍ കേന്ദ്ര മന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയെ അറസറ്റ് ചെയ്യും വരെ നിരാഹാര സമരം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിംഗ് സിദ്ധു. ലഖിംപൂരില്‍ മരിച്ച മാധ്യമ പ്രവര്‍ത്തകന്‍ രമണ്‍ കശ്യപിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം അവിടെ തന്നെയാണ് നിരാഹാരം സമരം പ്രഖ്യാപിച്ചതും സമരം ഇരിക്കുന്നതും.

നേരത്തെ ആശിഷ് മിശ്രക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ നിരാഹാരമിരിക്കുമെന്ന് സിദ്ധു വ്യക്തമാക്കിയിരുന്നു.