National
മുഖ്യമന്ത്രി മാറ്റമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സിദ്ധരാമയ്യ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി
നിയമസഭ കൗണ്‍സിലിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച എന്നാണ് ഔദ്യോഗിക വിശദീകരണം

ന്യൂഡല്‍ഹി | കര്‍ണാടകയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിമാറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കൂടിക്കാഴ്ചയെന്ന് ശ്രദ്ധേയമാണ്. അതേ സമയം, മുഖ്യമന്ത്രി മാറ്റം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനല്ല കൂടിക്കാഴ്ച നടത്തിയതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു
കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഡല്‍ഹിയില്‍ എത്തിയിരുന്നു. നിയമസഭ കൗണ്‍സിലിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച എന്നാണ് ഔദ്യോഗിക വിശദീകരണം.ഡല്‍ഹിയിലെത്തിയ ഇരു നേതാക്കളെയും ഒരുമിച്ച് കാണാനായിരുന്നു ഹൈക്കമാന്റിന്റെ തീരുമാനം. എന്നാല്‍ കൂടിക്കാഴ്ചയ്ക്കായി നേതാക്കള്‍ പ്രത്യേകം സമയം തേടിയിരുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.