Kerala
ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപ്പൊരി, പുക; മുഖ്യമന്ത്രി പങ്കെടുത്ത പാലക്കാട്ടെ പരിപാടി പത്ത് മിനുട്ട് നിര്‍ത്തിവച്ചു
മലമ്പുഴ ട്രൈപെന്‍ഡാ ഓഡിറ്റോറിയത്തില്‍ പ്രധാന വേദിക്ക് പുറത്ത് സ്‌ക്രീനിലൂടെ പരിപാടി കാണുന്നിടത്താണ് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായത്.

പാലക്കാട് | മലമ്പുഴയില്‍ നടന്ന സംസ്ഥാനതല പട്ടികജാതി-പട്ടികവര്‍ഗ മേഖലാ സംഗമവേദിയില്‍ തീപ്പൊരിയും പുകയും. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടി പത്ത് മിനുട്ടോളം നിര്‍ത്തിവച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപ്പൊരിയും പുകയും ഉയര്‍ന്നത്. വേദിക്ക് പുറത്തായിരുന്നു സംഭവം.
മലമ്പുഴ ട്രൈപെന്‍ഡാ ഓഡിറ്റോറിയത്തില്‍ പ്രധാന വേദിക്ക് പുറത്ത് സ്‌ക്രീനിലൂടെ പരിപാടി കാണുന്നിടത്താണ് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായത്. പരിപാടിക്കായി സ്ഥാപിച്ച ഫ്യൂസ് ബോക്സില്‍ നിന്നാണ് തീപ്പൊരി ഉയര്‍ന്നത്. ഇവിടെ സ്‌ക്രീനിലൂടെ പരിപാടി കണ്ടുകൊണ്ടിരുന്നവരെ ഉടനെ ഓഡിറ്റോറിയത്തിന് പുറത്തെത്തിച്ചു. ഗ്ലാസ് വാതിലിന് പുറത്താണ് ഫ്യൂസ് ബോക്സ് ഉണ്ടായിരുന്നത് എന്നതിനാല്‍ അപകടം ഒഴിവായി. സംഗമത്തില്‍ റാപ്പറും ഗാനരചയിതാവുമായ വേടനും പങ്കെടുത്തിരുന്നു.
ഓവര്‍ലോഡ് മൂലമാണ് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായത്. തുടര്‍ന്ന് ജനറേറ്റര്‍ ഉപയോഗിച്ചാണ് പരിപാടി തുടര്‍ന്നത്. ഏതാനും ദിവസം മുമ്പ് സംസ്ഥാന സര്‍ക്കാറിന്റെ വാര്‍ഷിക പരിപാടി ജില്ലയില്‍ നടക്കുമ്പോള്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് ശബ്ദകോലാഹാലം സൃഷ്ടിച്ചതിനെ തുടര്‍ന്ന് പ്രസംഗം ഏറെ നേരം തടസ്സപ്പെട്ടിരുന്നു.