Uae
ശൈഖ റീം ബിൻത് ഇബ്റാഹിം അൽ ഹാശിമി ന്യൂഡൽഹി സന്ദർശിച്ചു
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, ഊർജം, പ്രതിരോധം, സുരക്ഷ, വ്യോമയാനം, നൂതന സാങ്കേതികവിദ്യ, സാംസ്‌കാരിക കൈമാറ്റം എന്നിവയിൽ കൂടുതൽ സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു.

അബൂദബി|യു എ ഇയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യു എ ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ശൈഖ റീം ബിൻത് ഇബ്റാഹിം അൽ ഹാശിമി ന്യൂഡൽഹി സന്ദർശിച്ചു. സെപ്തംബർ പത്തിന് നടന്ന ഈ സന്ദർശനം, ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം മെച്ചപ്പെടുത്താനും അടുത്തിടെ നടന്ന ഉന്നതതല കൂടിക്കാഴ്ചകൾക്ക് കൂടുതൽ ഊർജം നൽകാനും ലക്ഷ്യമിട്ടാണ്.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്റിയുമായി ശൈഖ റീം അൽ ഹാശിമി കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, ഊർജം, പ്രതിരോധം, സുരക്ഷ, വ്യോമയാനം, നൂതന സാങ്കേതികവിദ്യ, സാംസ്‌കാരിക കൈമാറ്റം എന്നിവയിൽ കൂടുതൽ സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ച് അവർ ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഈ സാമ്പത്തിക വർഷം വൻ തോതിൽ ഉയർന്നതായി മന്ത്രി പറഞ്ഞു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്ത തന്ത്രപരമായ പങ്കാളിത്തത്തെയാണ് കാണിക്കുന്നതെന്നും കൂടുതൽ മേഖലകളിലേക്ക് സഹകരണം വർധിപ്പിക്കാൻ ഇത് വഴിയൊരുക്കുമെന്നും അവർ കൂട്ടിച്ചേർത്തു.