Connect with us

Uae

ശൈഖ് മുഹമ്മദ് ന്യൂ ഇക്കണോമിക്‌സ് അക്കാദമി സന്ദർശിച്ചു

ഓരോ ഇമാറാത്തി കുടുംബവും കുടുംബ ഐക്യവും സാമ്പത്തിക സ്ഥിരതയും അനുഭവിക്കണം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം എന്ന് ശൈഖ് മുഹമ്മദ്

Published

|

Last Updated

ദുബൈ| യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ന്യൂ ഇക്കണോമിക്‌സ് അക്കാദമി സന്ദർശിച്ചു. സാമ്പത്തിക ശാസ്ത്രം, സംരംഭകത്വം, സാമ്പത്തിക വിഭവ മാനേജ്‌മെന്റ്എന്നീ മേഖലകളിൽ പൗരന്മാർക്ക് അറിവ് നൽകുന്നതിനായി അക്കാദമി നടത്തുന്ന വിവിധ പരിപാടികൾ അദ്ദേഹം അവലോകനം ചെയ്തു. ഓരോ ഇമാറാത്തി കുടുംബവും കുടുംബ ഐക്യവും സാമ്പത്തിക സ്ഥിരതയും അനുഭവിക്കണം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു.
ദുബൈയിലെ രണ്ടാം ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് അഹ്്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം, കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗെർഗാവി എന്നിവർ സംബന്ധിച്ചു. അക്കാദമി സി ഇ ഒ ഡോ. ലൈല ഫരിദൂനി “കുടുംബ സാമ്പത്തിക സാക്ഷരത’ പരിപാടിയെക്കുറിച്ച് വിശദീകരിച്ചു. ശൈഖ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമാ അൽ മക്തൂമിന്റെ ഫാമിലി പ്രോഗ്രാമിന്റെ ഭാഗമാണ് ഈ പരിപാടി.
കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുക, വിവാഹം കഴിക്കാൻ പോകുന്നവരെ സഹായിക്കുക, സാമ്പത്തിക കാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലനം നൽകുക എന്നിവയാണ് ഈ പരിപാടിയുടെ ലക്ഷ്യങ്ങൾ. ഇതിനോടകം 175 കുടുംബങ്ങൾക്ക് പരിശീലനം നൽകി.

Latest