Kozhikode
ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്‍; സ്പാര്‍ക്ക് കണക്ട് നാളെ
കര്‍ണാടക ന്യൂനപക്ഷ വഖഫ് മന്ത്രി സമീര്‍ അഹമദ് ഖാന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

നോളജ് സിറ്റി| വിദ്യാഭ്യാസ രംഗത്ത് സ്‌കോളര്‍ഷിപ്പും ഗൈഡന്‍സും നല്‍കി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സ്പാര്‍ക്ക് കണക്ട് നാളെ. രാവിലെ 9 മണി മുതല്‍ നോളജ് സിറ്റിയിലെ വലന്‍സിയ ഗലേറിയ കണ്‍വന്‍ഷന്‍ സെന്റെറില്‍ വെച്ചാണ് പ്രോഗ്രാം നടക്കുന്നത്. സ്‌കോളര്‍ സ്പാര്‍ക്ക് ടാലന്റ് ഹണ്ട് പരീക്ഷയില്‍ ഉന്നത വിജയം നേടി സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയ വിദ്യാര്‍ഥികളാണ് നോളജ് സിറ്റിയിലെ സംഗമത്തില്‍ പങ്കെടുക്കുന്നത്.
കര്‍ണാടക ന്യൂനപക്ഷ വഖഫ് മന്ത്രി സമീര്‍ അഹമദ് ഖാന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തും. മര്‍കസ് സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ജനറല്‍ സി. മുഹമ്മദ് ഫൈസി അധ്യക്ഷനാവും. ഡോ. അബ്ദുസലാം മുഹമ്മദ്, ഡോ. കാസിം, കരീം ഹാജി ചാലിയം, സി.പി ഉബൈദുള്ള സഖാഫി, അസീസ് സേത്, മുഹമ്മദലി അന്‍വര്‍, ഡോ. കെ.എം ഷരീഫ്, അഡ്വ. തന്‍വീര്‍ ഉമര്‍, ഒ മുഹമ്മദ് ഫസല്‍, ഹാഫിള് ശമീര്‍ അസ്ഹരി പങ്കെടുക്കും.