Connect with us

sunandha pushkar

സുനന്ദ പുഷ്‌കര്‍ കേസില്‍ ശശി തരൂര്‍ കുറ്റവിമുക്തന്‍

തരൂരിനെതിരെ ചുമത്തിയ എല്ലാ കുറ്റവും കോടതി തള്ളി;  ഏഴര വര്‍ഷം നീണ്ടുനിന്ന വേട്ടയാടല്‍ അവസാനിച്ചെന്നും തരൂരിന്റെ പ്രതികരണം

Published

|

Last Updated

ന്യൂഡല്‍ഹി | സുനന്ദ പുഷ്‌കര്‍ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് എം പി ശശി തരൂരിനെ പ്രതി ചേര്‍ക്കാനുള്ള ഡല്‍ഹി പോലീസിന്റെ ആവശ്യത്തിന് തിരിച്ചടി. തരൂരിനെ കേസില്‍ കുറ്റവിമുക്തനാക്കി ഡല്‍ഹി റോസ് അവന്യൂ കോടതി വിധി പുറപ്പെടുവിച്ചു. തരൂരിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റവും ഗാര്‍ഹിക പീഡനവും നിലനില്‍ക്കില്ലെന്നും തെളിവുകള്‍ ഹാജരാക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടെന്നും റോസ് അവന്യൂ കോടതി ജഡ്ജി ഗീതാഞ്ജലി ഗോയല്‍ പറഞ്ഞു. തരൂരിനെതിരെ പ്രത്യേക അന്വേഷണ സംഘം ചുമത്തിയ ഒരു കുറ്റവും നിലനില്‍ക്കില്ല.

നീതി പീഡനത്തിന് നന്ദിയെന്ന് വിധി പ്രസ്ഥാവനയില്‍ ശശി തരൂര്‍ പ്രതികരിച്ചു. ഏഴര വര്‍ഷം നീണ്ടുനിന്ന രാഷ്ട്രീയ വേട്ടയാടല്‍ അവസാനിച്ചെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

2014 ജനുവരി 14ന് ഡല്‍ഹി ലീല പാലസ് ഹോട്ടലിലാണ് സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തരൂരിന് മരണത്തില്‍ പങ്കുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിയ ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘം തരൂരിനെ പ്രതി ചേര്‍ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. കുറ്റപത്രത്തില്‍ പോലീസ് ഉന്നയിച്ച എല്ലാ ആരോപണങ്ങളും തെളിവുകളുടെ അഭാവത്തില്‍ കോടതി തള്ളുകയായിരുന്നു.

 

Latest