Connect with us

sharjah sat- 2

ഷാർജ സാറ്റ്-2 ഉപഗ്രഹ പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കുന്നു

സഹകരണ കരാറിൽ ഒപ്പുവെക്കുന്നതിന് ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും ഷാർജ യൂണിവേഴ്‌സിറ്റി പ്രസിഡന്റുമായ ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി സാക്ഷ്യം വഹിച്ചു.

Published

|

Last Updated

ഷാർജ | ഷാർജ സാറ്റ്-2 ഉപഗ്രഹ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള കരാറിൽ ബന്ധപ്പെട്ടവർ ഒപ്പുവച്ചു. ഷാർജ അക്കാദമി ഓഫ് അസ്‌ട്രോണമി, സ്‌പേസ് സയൻസസ് ആൻഡ് ടെക്‌നോളജി, ടൗൺ ഡിപ്പാർട്ട്‌മെന്റ് എന്നിവ തമ്മിലുള്ള സഹകരണ കരാറിൽ ഒപ്പുവെക്കുന്നതിന് ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും ഷാർജ യൂണിവേഴ്‌സിറ്റി പ്രസിഡന്റുമായ ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി സാക്ഷ്യം വഹിച്ചു. ഷാർജ ഇലക്‌ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (സീവ), ഷാർജ മുനിസിപ്പാലിറ്റി എന്നിവ സാറ്റലൈറ്റ് പദ്ധതി നടപ്പിലാക്കുന്നതിനായി ആസൂത്രണവും സർവേയും നടത്തി.

ഷാർജ-സാറ്റ് 2-ന്റെ പ്രാഥമിക പേലോഡിൽ അഞ്ച് മീറ്റർ വരെ റെസല്യൂഷനുള്ള സ്പെക്ട്രൽ ക്യാമറ ഉൾക്കൊള്ളും. ശാസ്ത്രീയ ഡാറ്റയും ക്യാമറയിൽ പകർത്തിയ ഫോട്ടോകളും ഉപയോഗിച്ച് നഗര മാറ്റങ്ങളും വളർച്ചയും, നഗര ആസൂത്രണം, ഫലഭൂയിഷ്ഠമായ ഭൂമിയുടെ തകർച്ച, മരുഭൂവൽക്കരണം, മനുഷ്യ പ്രവർത്തനത്തിന്റെ ഫലമായുണ്ടാകുന്ന പാരിസ്ഥിതിക വ്യതിയാനം, വായു മലിനീകരണം തുടങ്ങിയവ നിരീക്ഷിക്കലും എണ്ണ, വാതകം, ജലം ചോർച്ചകൾ എന്നിവ കണ്ടെത്തലിലുമാണ് പ്രോജക്റ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉപഗ്രഹത്തിന് വിശാലമായ പ്രദേശങ്ങൾ കവർ ചെയ്യാനും ഉയർന്ന മിഴിവുള്ള ഫോട്ടോകൾ സ്വന്തമാക്കാനും അവ സ്വയമേവ ഭൂമിയിലേക്ക് കൈമാറാനും കഴിയും.

അഞ്ച് സംവിധാനങ്ങൾ

യഥാക്രമം 10x20x30 സെന്റീമീറ്റർ നീളവും വീതിയും ഉയരവും ഉള്ള ആറ് ഭാഗങ്ങൾ കൊണ്ട് നിർമിച്ച ക്യൂബിക് ഉപഗ്രഹമാണ് ഷാർജ-സാറ്റ്-2. പവർ സിസ്റ്റം, സോളാർ പാനലുകളും അധിക ഊർജത്തിനായി സംഭരിച്ചിരിക്കുന്ന ബാറ്ററിയും അടങ്ങുന്നതാണ് ഇത്. വിവരങ്ങൾ നേടുന്നതിനുള്ള ആശയവിനിമയ സംവിധാനം, ഉപഗ്രഹ മാർഗ്ഗനിർദ്ദേശവും നിയന്ത്രണ സംവിധാനവും, ഡാറ്റാ പ്രോസസ്സിംഗ് സിസ്റ്റം തുടങ്ങിയവയുമുണ്ട്.

Latest