Connect with us

Books

ശാഹുൽ ഹമീദ് ബാഖവിയുടെ ജീവചരിത്ര ഗ്രന്ഥം: കവർ പ്രകാശനം നാളെ ദുബൈയിൽ

ഫെബ്രുവരി 3നു മർകസ് സനദ് ദാന സമ്മേളനത്തിൽ പുസ്തകത്തിന്റെ പ്രീ പബ്ലിക്കേഷൻ നടക്കും.

Published

|

Last Updated

ദുബൈ | പ്രമുഖ പ്രബോധകനും വിദ്യാഭ്യാസ പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന ശാഹുൽ ഹമീദ് ബാഖവി ശാന്തപുരത്തിന്റെ ജീവ ചരിത്ര ഗ്രന്ഥമായ ’പുറപ്പെട്ടുപോക്കിന്റെ പൊരുളുകൾ’ കവർ പ്രകാശനം നാളെ ( ജനുവരി 25 വ്യാഴം) ദുബൈ അബൂ ഹൈൽ ആസ്ഥാനത്ത് നടക്കും. മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ എ അബ്ദുൽ ഹകീം അസ്ഹരി പ്രകാശന കർമം നിർവ്വഹിക്കും. ശാഹുൽ ഹമീദ് ബാഖവി അനുസ്മരണ സമ്മേളനവും അനുബന്ധിച്ചു നടക്കും.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ത്വയ്‌ബ ഹെറിറ്റേജ് ആണ് 250 പേജുള്ള പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ശാഹുൽ ഹമീദ് ബാഖവിയുടെ കുട്ടിക്കാലം, ബാഖിയാത് കാന്റീനിലെ ജീവിത കാലം, ദർസ് പഠനം, അലിഗർ വാസം, ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, ഇസ്ലാമിക് എജ്യുകേഷണൽ ബോർഡ് ഓഫ് ഇന്ത്യയുടെ രൂപീകരണം, ആഫ്രിക്കൻ സഞ്ചാരങ്ങൾ, രചനകൾ തുടങ്ങിയ കാര്യങ്ങൾ വിശദാംശങ്ങളോടെ ജീവചരിത്രത്തിൽ പങ്കുവെക്കുന്നുണ്ട്. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരാണ് അവതാരിക എഴുതിയിട്ടുള്ളത്.

ഫെബ്രുവരി 3നു മർകസ് സനദ് ദാന സമ്മേളനത്തിൽ പുസ്തകത്തിന്റെ പ്രീ പബ്ലിക്കേഷൻ നടക്കും. ഫെബ്രുവരി രണ്ടാം വാരത്തിൽ ഡൽഹിയിൽ വെച്ച് പ്രകാശനവും ഉണ്ടാകുമെന്നു ഡൽഹി ത്വയ്‌ബ ഹെറിറ്റേജ് ഡയറക്ടർ മുഹമ്മദ് ഷാഫി നൂറാനി പറഞ്ഞു.

ദുബൈയിലെ കവർ പ്രകാശന ചടങ്ങിൽ അബ്ദുൽ അസീസ് സഖാഫി മമ്പാട് , എസ് എസ് എഫ് ദേശീയ ജനറൽ സെക്രട്ടറി സി പി ഉബൈദുല്ല സഖാഫി, അബ്ദുൽ വദൂദ് സഖാഫി എന്നിവർ പങ്കെടുക്കും.