Connect with us

Kerala

കണ്ണൂരിൽ എസ് എഫ്‌ ഐ നേതാവിന് കുത്തേറ്റു

ബൈക്കിലെത്തിയ നാലംഗ സംഘമാണ് കുത്തിപ്പരുക്കേൽപ്പിച്ചത്

Published

|

Last Updated

കണ്ണൂർ | കണ്ണൂരിൽ എസ് എഫ്‌ ഐ ജില്ലാ നേതാവിന് കുത്തേറ്റു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം വൈഷ്ണവിനാണ് കാലിന് കുത്തേറ്റത്. കണ്ണൂർ എസ് എൻ ജി കോളജിന് സമീപത്ത് വെച്ച്  ബൈക്കിലെത്തിയ നാലംഗ സംഘമാണ് ആക്രമിച്ചത്. വൈഷ്ണവിനെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോളജിന് സമീപത്തെ ചായക്കടയിൽ ചായകുടിക്കുകയായിരുന്ന വൈഷ്ണവ് ബൈക്കിലെത്തിയ രണ്ടുപേർ ഒരു പെൺകുട്ടിയെ ശല്യം ചെയ്യുന്നത് കണ്ട് ചോദ്യം ചെയ്തിരുന്നു. ഇത് വാക്ക് തർക്കത്തിൽ കലാശിച്ചു. ഇതിന് പിന്നാലെ ബൈക്കിലെത്തിയവർ തിരിച്ച് പോയി രണ്ട് ബൈക്കുകളിലായെത്തി വൈഷ്ണവിനെ കൈയിലുണ്ടായിരുന്ന പേനാകത്തി ഉപയോഗിച്ച് ആക്രമിക്കുയയായിരുന്നു.

അക്രമണത്തിന് പിന്നിൽ രാഷ്ട്രീയ പശ്ചാത്തലമില്ലെന്നാണ് വിവരം.

---- facebook comment plugin here -----

Latest