Connect with us

tattoo studio abuse

ടാറ്റൂ സ്റ്റുഡിയോയില്‍ ലൈംഗിക പീഡനം; ടാറ്റൂ ആര്‍ട്ടിസ്റ്റ് സുജീഷ് അറസ്റ്റില്‍

അഞ്ച് കേസുകളാണ് പോലീസ് ഇയാള്‍ക്കെതിരെ എടുത്തത്.

Published

|

Last Updated

കൊച്ചി | നഗരത്തിലെ ഇങ്ക് ഫെക്ടഡ് എന്ന ടാറ്റൂ സ്റ്റുഡിയോയില്‍ ശരീരത്തില്‍ ടാറ്റൂ പതിക്കാനെത്തിയ പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റ് സുജീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. അസി.പോലീസ് കമ്മീഷണര്‍ ഓഫീസില്‍ ഇയാളെ ചോദ്യം ചെയ്യുകയാണ്. ആറ് പെണ്‍കുട്ടികളാണ് പരാതി നല്‍കിയത്. അഞ്ച് കേസുകളാണ് പോലീസ് ഇയാള്‍ക്കെതിരെ എടുത്തത്. എല്ലാം ലൈംഗിക പീഡന കേസുകളാണ്.

ഇയാളെ ഉടനെ ചേരാനല്ലൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്. ടാറ്റൂ പതിപ്പിക്കുന്നതിനിടെ സുജീഷ് ലൈംഗികമായി പീഡിപ്പിച്ചെന്ന് സാമൂഹിക മാധ്യമങ്ങളിലാണ് ഒരു പെണ്‍കുട്ടി ആദ്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് സമാന പരാതികളുമായി നിരവധി പെണ്‍കുട്ടികള്‍ സാമൂഹിക മാധ്യമങ്ങളിലെത്തി. ഇതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.

---- facebook comment plugin here -----

Latest