Idukki
നിരാഹാരം ഏഴാം ദിവസം: യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റിനെ ആശുപത്രിയിലേക്ക് മാറ്റി
കാട്ടാന ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് നിരാഹാരം; ഡി സി സി ജനറൽ സെക്രട്ടറി എം പി ജോസ് നിരാഹാര സമരം തുടങ്ങി

ഇടുക്കി | കാട്ടാന ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരാഹാരം നടത്തുന്ന ഇടുക്കി യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് കെ എസ് അരുണിനെ ആശുപത്രിയിലേക്ക് മാറ്റി. ഡി സിസിയുടെ നേതൃത്വത്തിൽ നടക്കുന്ന നിരാഹാര സമരം ഏഴ് ദിവസം പിന്നിട്ട സാഹചര്യത്തിലാണ് പോലീസ് നടപടി.
അതേസമയം, ആശുപത്രിയിലും സമരം തുടരുമെന്ന് അരുൺ പറഞ്ഞു.
അരുണിനെ ആശുപത്രിയിലേക്ക് നീക്കിയതോടെ ഡി സി സി ജനറൽ സെക്രട്ടറി എം പി ജോസ് നിരാഹാര സമരം തുടങ്ങി.
കാട്ടാന ശല്യത്തിന് സർക്കാർ പരിഹാരം കാണാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് ഇടുക്കി ഡി സി സിയുടേത്. കഴിഞ്ഞ 31 തീയതിയാണ് നിരാഹാര സമരം ആരംഭിച്ചത്.
---- facebook comment plugin here -----