Connect with us

National

പതിനേഴുകാരന്റെ കാര്‍ അഭ്യാസത്തിനിടെ സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു; മകള്‍ക്ക് ഗുരുതര പരുക്ക്

അഭ്യാസത്തിനിടെ കാര്‍ അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറില്‍ വന്ന് ഇടിക്കുന്നത് വീഡിയോയില്‍ കാണാം

Published

|

Last Updated

കാന്‍പൂര്‍ |  പതിനേഴുകാരന്‍ തിരക്കേറിയ റോഡില്‍ നടത്തിയ കാര്‍ അഭ്യാസത്തിനിടെയുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. ഒപ്പമുണ്ടായിരുന്ന മകള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് സംഭവം. യുവതി സംഭവസ്ഥലത്തു തന്നെ മരിച്ചു. മകളെ ഗുരുതരാവസ്ഥിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അഭ്യാസത്തിനിടെ കാര്‍ അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറില്‍ വന്ന് ഇടിക്കുന്നത് വീഡിയോയില്‍ കാണാം. ഓടിക്കൂടിയവര്‍ ഉടന്‍ തന്നെ യുവതിയെയും മകളെയും ആശുപത്രിയിലെത്തിച്ചെങ്കിലും യുവതി മരിച്ചിരുന്നു.കാര്‍ ഓടിച്ച പതിനേഴുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാറില്‍ അവനൊപ്പം സഹപാഠികളും ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്

 

Latest