Kerala
മതനിരപേക്ഷത മാത്രമാണ് ബദല്‍; റബറിന്റെ വില കൂട്ടിയാലൊന്നും ആര്‍ എസ് എസിന് കേരളം പിടിക്കാനാകില്ല: ഗോവിന്ദന്‍
ഏതെങ്കിലും തുറുപ്പു ചീട്ടിട്ട് കേരളം പിടിക്കാമെന്ന് ആര്‍ എസ് എസ് വിചാരിച്ചാല്‍ നടക്കില്ല.

തിരുവനന്തപുരം | കേരളത്തില്‍ മതനിരപേക്ഷത മാത്രമാണ് ബദലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഏതെങ്കിലും തുറുപ്പു ചീട്ടിട്ട് കേരളം പിടിക്കാമെന്ന് ആര്‍ എസ് എസ് വിചാരിച്ചാല്‍ നടക്കില്ല.
റബറിന്റെ വില കൂട്ടിയാലൊന്നും കേരളം പിടിക്കാന്‍ കഴിയില്ല. ആര്‍ എസ് എസ് അതിക്രമത്തിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിച്ചത് ക്രിസ്ത്യാനികളായിരുന്നുവല്ലോ എന്നും ഗോവിന്ദന്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ റബറിന്റെ താങ്ങുവില 300 രൂപയാക്കിയാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ സഹായിക്കാമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞിരുന്നു. കത്തോലിക്ക കോണ്‍ഗ്രസ് തലശ്ശേരിയില്‍ നടത്തിയ കര്‍ഷക റാലിയിലായിരുന്നു ആര്‍ച്ച് ബിഷപ്പിന്റെ പ്രതികരണം.
---- facebook comment plugin here -----