Connect with us

Kerala

ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയില്‍ ശാസ്ത്രജ്ഞര്‍ക്ക് വിലക്ക്; വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു

ഇത്തരമൊരു നിര്‍ദേശം അതോറിറ്റി നല്‍കിയെന്ന വാര്‍ത്ത തെറ്റിദ്ധാരണക്കിടയാക്കുന്നതിനാല്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

Published

|

Last Updated

തിരുവനന്തപുരം | വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പ്രദേശത്ത് ശാസ്ത്രജ്ഞര്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു. ഇത്തരമൊരു നിര്‍ദേശം അതോറിറ്റി നല്‍കിയെന്ന വാര്‍ത്ത തെറ്റിദ്ധാരണക്കിടയാക്കുന്നതിനാല്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

മേപ്പാടി പഞ്ചായത്ത് ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവിടം സന്ദര്‍ശിക്കരുതെന്നും അഭിപ്രായം പറയരുതെന്നുമായിരുന്നു ശാസ്ത്രജ്ഞന്മാര്‍ക്കുള്ള നിര്‍ദേശം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇതുസംബന്ധിച്ച ഉത്തരവ് ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന് കൈമാറുകയായിരുന്നു.

ശാസ്ത്രജ്ഞരെ വിലക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടിട്ടില്ലെന്നും വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായും വാര്‍ത്താക്കുറിപ്പില്‍ മുഖ്യമന്ത്രി വ്യക്തമാക്കുകയായിരുന്നു. സര്‍ക്കുലറിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.