Connect with us

Aksharam Education

കണ്ണിന് കാണാത്ത അത്ഭുത ലോകം

കണ്ണിന് കാണാൻ കഴിയാത്ത സൂക്ഷ്മ ജീവികളുടെ അദ്ഭുതംലോകം വളരെ വലുതാണ്.

Published

|

Last Updated

താനും വർഷങ്ങൾക്ക് മുന്പ് എത്രയോ മാസങ്ങൾ സ്‌കൂളിൽ പോകാതിരുന്നത് ഓർമയില്ലേ. അന്ന് കൂട്ടുകാരെയൊക്കെ ഒരുപാട് മിസ്സ് ചെയ്തത് ഇന്നും ഓർക്കുന്നുണ്ടല്ലേ. അന്ന് വീട്ടിൽ തന്നെ ഇരുന്ന് ബോറടിക്കാൻ കാരണക്കാരനായ ആളെ പക്ഷേ നമ്മൾ പറഞ്ഞു കേട്ടതല്ലാതെ കണ്ടതേ ഇല്ല.
അന്ന് ലോകത്തെ പിടിച്ചുകുലുക്കിയ കൊറോണ എന്ന വൈറസിനെ കുറിച്ച് നമ്മൾ ഇപ്പോഴും ഓർക്കുന്നുണ്ടാകുമല്ലോ.

കണ്ണിന് കാണാൻ കഴിയാത്ത സൂക്ഷ്മ ജീവികളുടെ അദ്ഭുതംലോകം വളരെ വലുതാണ്. ശ്വസിക്കുന്ന വായുവിൽ, കുടിക്കുന്ന വെള്ളത്തിൽ, കഴിക്കുന്ന ഭക്ഷണത്തിൽ എല്ലായിടത്തും അവരുണ്ട്.
നമ്മുടെ ശരീരത്തിനുള്ളിൽ പോലും കോടിക്കണക്കിന് സൂക്ഷ്മ ജീവികളുണ്ട്. അവർക്ക് കണ്ണില്ല, കാതില്ല. അവർ രോഗം കൊണ്ടുവരും, അതേ സമയം മരുന്നും ഉണ്ടാക്കും. അവർ ഭക്ഷണം കേടാക്കും, അതേസമയം, തൈരും ഇഡ്ഡലിയും ഉണ്ടാക്കും.

സൂക്ഷ്മദർശിനിയിലൂടെ മാത്രം കാണാൻ കഴിയുന്ന സൂക്ഷ്മ ജീവികളുടെ അത്ഭുതലോകത്തേക്കാണ് നമ്മുടെ യാത്ര. ബാക്ടീരിയ, വൈറസ്, ഫംഗസ്… ഈ പേരുകൾ കേൾക്കുമ്പോൾ നമുക്ക് പേടിയാണ്. പക്ഷേ ഇതേ പേരുകൾ തന്നെയാണ് നമ്മുടെ ജീവിതം സുഖകരമാക്കുന്നതും.

 ബാക്ടീരിയ

ഏകകോശ ജീവികൾ. ചിലത് നല്ലവർ, ചിലത് വില്ലന്മാർ. തൈരുണ്ടാക്കുന്നതും ടൈഫോയ്ഡ് ഉണ്ടാക്കുന്നതും ഇവർ തന്നെയാണ്.

 വൈറസ്

ഒരു കോശത്തിനുള്ളിൽ കയറിയാൽ മാത്രമേ ജീവിക്കൂ. ജലദോഷം, ഡെങ്കി, കൊവിഡ് ഇവയെല്ലാം ഇവരുടെ ചെയ്തികളാണ്.

 ഫംഗസ്

അപ്പം പൊങ്ങുന്നതും ആന്റിബയോട്ടിക് കിട്ടുന്നതും ഇവരുടെ സഹായത്താലാണ്.

 പ്രോട്ടോസോവ

മലേറിയ പരത്തുന്ന പ്ലാസ്‌മോഡിയം ഇവരിൽപ്പെട്ടതാണ്.

 ആൽഗകൾ

കടലിലെ ഓക്‌സിജന്റെ 50 ശതമാനവും ഇവരാണ് ഉണ്ടാക്കുന്നത്.

നല്ലവരും ചീത്തവരും

സൂക്ഷ്മ ജീവികളെ നല്ലവർ എന്നും ചീത്തവർ എന്നും വിളിക്കാം. ഭൂമിയുടെ ബാലൻസ് നിലനിർത്തുന്നത് അവരാണെന്ന് വേണമെങ്കിൽ പറയാം. തൈര്, പനീർ, ചീസ്, അച്ചാർ, ബ്രഡ്, ഇഡ്ഡലി, വൈൻ ഇതെല്ലാം ബാക്ടീരിയയുടെയും ഫംഗസിന്റെയും മാജിക് ആണ്. പെനിസിലിൻ പോലെയുള്ള ആന്റിബയോട്ടിക്കുകൾ ഫംഗസിൽ നിന്നാണ്. വാക്‌സീനുകൾ വൈറസിനെ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. റൈസോബിയം ബാക്ടീരിയ ചെടികൾക്ക് നൈട്രജൻ നൽകുന്നു. മണ്ണിനെ ഫലഭൂയിഷ്ഠമാക്കുന്നത് ഇവരാണ്. ചത്ത ജന്തുക്കളെയും ചെടികളെയും അഴുക്കി മണ്ണാക്കി മാറ്റുന്നത് ബാക്ടീരിയയും ഫംഗസും ആണ്.

എന്നാൽ, കോളറ, ടൈഫോയ്ഡ്, ക്ഷയം എന്നിവക്കൊക്കെ കാരണം ബാക്ടീരിയയാണ്. പോളിയോ, പനി, ഹെപ്പറ്റൈറ്റിസ് എന്നിവ വൈറസ് കാരണമാണ്. ഭക്ഷണം കേടാക്കുന്നതും വിഷം ഉണ്ടാക്കുന്നതും ഇവരാണ്. ചെടികൾക്ക് രോഗം കൊണ്ടുവരുന്നതും സൂക്ഷ്മ ജീവികളാണ്. സൂക്ഷ്മ ജീവികളെ പേടിക്കേണ്ട, അവയെ മനസ്സിലാക്കി നിയന്ത്രിക്കുകയാണ് വേണ്ടത്. ശുചിത്വമാണ് ഏറ്റവും വലിയ ആയുധം. തിളപ്പിച്ച വെള്ളം, നന്നായി വേവിച്ച ഭക്ഷണം, രോഗം വരുന്നതിന് മുന്പേ പ്രതിരോധ വാക്‌സീൻ, പാൽ തിളപ്പിച്ച് ഹാനികരമായ ബാക്ടീരിയയെ നശിപ്പിക്കൽ ഇവയെല്ലാം രോഗങ്ങളെ തടയും. നമ്മുടെ കുടലിലെ ബാക്ടീരിയകളാണ് ദഹനവും പ്രതിരോധശേഷിയും പോലും തീരുമാനിക്കുന്നത്. അവർ ഇല്ലെങ്കിൽ നമ്മളുമില്ലെന്ന് സാരം.

Content Highlights:
Microorganisms like bacteria, viruses, and fungi play a dual role as both helpful partners and disease-causing agents. They are essential for processes like digestion, food production, and oxygen generation, yet require proper hygiene and vaccination to control harmful effects on human health.

---- facebook comment plugin here -----

Latest