Connect with us

Uae

അജ്മാനില്‍ സ്‌കൂള്‍ ബസുകള്‍ കൂട്ടിയിടിച്ചു

ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Published

|

Last Updated

അജ്മാന്‍ | അജ്മാനിലെ മുവൈഹത് ഏരിയയില്‍ രണ്ട് സ്‌കൂള്‍ ബസുകള്‍ കൂട്ടിയിടിച്ചു. ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

സ്‌കൂളില്‍ നിന്ന് കുട്ടികളുമായി മടങ്ങുമ്പോഴാണ് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. ഉടന്‍ സ്ഥലത്തെത്തി സുരക്ഷ ഉറപ്പാക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തതായി അജ്മാന്‍ പോലീസ് അറിയിച്ചു. നാഷണല്‍ ആംബുലന്‍സ് അധികൃതര്‍ കുട്ടികളുടെ ആരോഗ്യനില പരിശോധിച്ചു.

മതിയായ അകലം പാലിക്കാത്തതാണ് അപകടകാരണമെന്ന് ട്രാഫിക്, പട്രോള്‍ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ റാശിദ് ഹമീദ് ബിന്‍ ഹിന്ദി പറഞ്ഞു. കുറഞ്ഞ വേഗതയിലായിരുന്നു കൂട്ടിയിടി. അപകടത്തിന് കാരണമായ ഡ്രൈവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. എല്ലാ ഡ്രൈവര്‍മാരും, പ്രത്യേകിച്ച് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്നും മതിയായ അകലം പാലിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

 

---- facebook comment plugin here -----

Latest