Connect with us

Ongoing News

യു എ ഇ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളുടെ പ്രവേശന വിലക്ക് നീക്കി സഊദി

ഇന്ത്യക്കാര്‍ക്ക് ആശ്വാസം ഇനി മുതല്‍ യു എ ഇ വഴി മടങ്ങിവരാം

Published

|

Last Updated

ദമാം | യു എ ഇ, സൗത്ത് ആഫ്രിക്ക, അര്‍ജന്റീന എന്നീ രാജ്യങ്ങളില്‍ നിന്ന് സഊദി അറേബ്യയിലേക്കുണ്ടായിരുന്ന പ്രവേശന വിലക്ക് നീക്കിയതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ബുധനാഴ്ച രാവിലെ 11 മണി മുതലായിരിക്കും വിലക്ക് നീക്കിയ നടപടി പ്രാബല്യത്തില്‍ വരിക.

നേരത്തെ ഈ രാജ്യങ്ങളില്‍ നിന്ന് സഊദിയിലേക്ക് പ്രവേശിക്കണമെങ്കില്‍ സഊദിയില്‍ നിന്നും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന നിബന്ധന ഉണ്ടായിരുന്നു. ഇനി മുതല്‍ മൂന്ന് രാജ്യങ്ങളില്‍ നിന്ന് നേ രിട്ടുള്ള പ്രവേശനം അനുവദിക്കപ്പെടും.

പുതിയ തീരുമാനം വന്നതോടെ ഇന്ത്യക്കാര്‍ക്ക് വലിയ ആശ്വാസമാകുമെന്നാണു കരുതപ്പെടുന്നത്, നിലവില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്ത ഇന്ത്യക്കാര്‍ക്ക് യു എ ഇയില്‍ 14 ദിവസം താമസിച്ച് രാജ്യത്തേക്ക് പ്രവേശിക്കാന്‍ സാധിക്കും, മറ്റ് ജി സി സി രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചിലവില്‍ മടക്ക യാത്രക്ക് വഴിയൊരുങ്ങും.