Connect with us

From the print

മർകസിന് കരുത്തു പകർന്ന് സഖാഫി ശൂറ

സുന്നത്ത് ജമാഅത്തിന്റെ നിലനിൽപ്പിനും പ്രചാരത്തിനും വേണ്ടിയാണ് മർകസ് നിലകൊള്ളുന്നതെന്നും മർകസിന്റെ പദ്ധതികൾക്ക് സഖാഫികൾ വലിയ പിന്തുണയാണ് നൽകിയതെന്നും അത് വലിയ മാതൃകയാണെന്നും കാന്തപുരം ഉസ്താദ് പറഞ്ഞു.

Published

|

Last Updated

കോഴിക്കോട് | മർകസിന്റെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്ന് സഖാഫി ശൂറ ആവിഷ്‌കരിച്ച തർമീം, മുവാസ പദ്ധതി സമർപ്പണം ശ്രദ്ധേയമായി. സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സുന്നത്ത് ജമാഅത്തിന്റെ നിലനിൽപ്പിനും പ്രചാരത്തിനും വേണ്ടിയാണ് മർകസ് നിലകൊള്ളുന്നതെന്നും മർകസിന്റെ പദ്ധതികൾക്ക് സഖാഫികൾ വലിയ പിന്തുണയാണ് നൽകിയതെന്നും അത് വലിയ മാതൃകയാണെന്നും കാന്തപുരം ഉസ്താദ് പറഞ്ഞു.

മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. മരണപ്പെട്ട ഉസ്താദുമാരെയും സഖാഫികളെയും ചടങ്ങിൽ അനുസ്മരിച്ചു. പദ്ധതിക്ക് മികച്ച പിന്തുണ നൽകിയ 1991, 1993, 1996, 1997, 1998, 2002, 2003, 2004, 2005, 2010, 2017, 2022 ബാച്ചുകൾക്ക് മർഹൂം എ പി മുഹമ്മദ് മുസ്്ലിയാർ മെമ്മോറിയൽ ബെസ്റ്റ് പെർഫോമൻസ് അവാർഡ് സമ്മാനിച്ചു.
മർകസ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിവിധ അടിസ്ഥാനസൗകര്യ- വൈജ്ഞാനിക- സുസ്ഥിര സംവിധാനങ്ങളാണ് തർമീം പദ്ധതിയുടെ ഭാഗമായി സമർപ്പിച്ചത്. സോളാർ പദ്ധതി, സാനിറ്റേഷൻ ഫെസിലിറ്റി ഇൻസ്റ്റലേഷൻ, ക്ലാസ്സ് റൂം- ലൈബ്രറി നവീകരണം, ശർഹുൽ ബുഖാരി പ്രസിദ്ധീകരണം, വിശ്രമ കേന്ദ്രം, ഓഡിറ്റോറിയ നിർമാണം തുടങ്ങിയവയാണ് ഈ പദ്ധതിയിലൂടെ സാധ്യമാക്കിയത്. സഖാഫികൾക്കിടയിൽ പ്രയാസമനുഭവിക്കുന്നവർക്ക് സാന്ത്വനമേകുന്ന മുവാസ പദ്ധതിക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ശൂറ ചെയർമാൻ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം അനുസ്മരണ പ്രഭാഷണം നടത്തി. കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ പദ്ധതി അവതരിപ്പിച്ചു. കെ കെ അഹ്്മദ് കുട്ടി മുസ്്ലിയാർ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, അഡ്വ. തൻവീർ ഉമർ, ഉസ്മാൻ സഖാഫി തിരുവത്ര, സ്വാദിഖ് കൽപ്പള്ളി, സൈദ് മുഹമ്മദ് സഖാഫി, ദുൽകിഫിൽ സഖാഫി സംബന്ധിച്ചു.

---- facebook comment plugin here -----

Latest