Malappuram
സമസ്ത സെന്റിനറി കോണ്‍ഫറന്‍സ്: സ്ഥാപന സന്ദര്‍ശന യാത്ര ഞായറാഴ്ച
മലപ്പുറം| സെറ്റിനറി കോൺഫറൻസിനോടനുബന്ധിച്ച് സ്ഥാപനങ്ങളെയും അവിടെയുള്ള ഉസ്താദുമാർ, സ്റ്റാഫ്, വിദ്യാർഥികൾ, മാനേജ്മെന്റ് എന്നിവരെയും സമ്മേളന പ്രചാരണത്തിന്റെ ഭാഗമാക്കുന്നതിനായി മലപ്പുറം ഈസ്റ്റ് ജില്ലയിലെ പ്രാസ്ഥാനിക നേതൃത്വം നവംബർ 22 ഞായറാഴ്ച സ്ഥാപനങ്ങൾ സന്ദർശിക്കുന്നു.
രാവിലെ എട്ടിന് അരീക്കോട് മജ്മഇല്‍ സ്വാഗതസംഘം ചെയര്മാന് കുറ്റമ്പാറ അബ്ദുറഹിമാന് ദാരിമി യാത്ര ഉദ്ഘാടനം ചെയ്യും. വടശ്ശേരി ഹസ്സന് മുസ്ലിയാര്, കെ കെ എസ് തങ്ങള്‍ പെരിന്തല്‍മണ്ണ, സയ്യിദ് അഹമ്മദ് കബീര്‍ മദനി കൊന്നാര, സയ്യിദ് ശിഹാബുദ്ദീന് അഹ്സനി അല്‍ ഹൈദ്രോസി, കെ ടി താഹിര്‍ സഖാഫി, ഹംസ സഖാഫി പൊട്ടിക്കല്ല്, ഇ കെ കോയമോന് സഖാഫി, സി കെ യു മൗലവി മോങ്ങം, സൈനുദ്ദീന്‍ സഖാഫി, ഇബ്രാഹിം വെള്ളില, ബഷീര്‍ അഹ്സനി വടശ്ശേരി, സി എം മൗലവി വാഴക്കാട്, അസീസ് ഹാജി പുളിക്കല്‍, ബഷീര്‍ മാസ്റ്റര്‍ ചെല്ലക്കൊടി, സുബൈര്‍ കോഡൂര്‍, ബഷീര്‍ അരിമ്പ്ര, സൈദ് അസ്ഹരി, അശ്റഫ് മുസ്ലിയാര് പുളിക്കല്‍, വൈ പി നിസാര്‍ ഹാജി, ലത്തീഫ് സഖാഫി, ദുല്‍ഫുഖാര്‍ സഖാഫി തുടങ്ങിയവര്‍ വിവിധ സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കും.
സ്ഥാപന മേധാവികളും മാനേജ്മെന്റ് പ്രതിനിധികളും ചേര്‍ന്ന് സന്ദര്‍ശക സംഘത്തെ സ്വീകരിക്കും. സെന്റിനറി കോണ്‍ഫറന്‍സിന്റെ പശ്ചാത്തലവും പ്രാധാന്യവും വിശദീകരിക്കുന്നതിനൊപ്പം സമ്മേളനത്തിന്റെ പ്രചാരണ പദ്ധതികളും അവതരിപ്പിക്കും.
ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ കുറ്റമ്പാറ അബ്ദുറഹിമാന് ദാരിമി അധ്യക്ഷത വഹിച്ചു. ജമാല്‍ കരുളായി സ്വാഗതവും സൈനുദ്ദീന്‍ സഖാഫി ഇരുമ്പുഴി നന്ദിയും പറഞ്ഞു.
Content Highlights: Malappuram East leaders will visit institutions on November 22 to include staff, students, and management in the Samastha Centenary campaign. Kuttampara Abdurahman Darimi will inaugurate the drive at Majma Areekode. Teams will explain the conference background and promotional plans to institutional heads.


