Uae
സാലിക്കിന് മികച്ച വരുമാനം; ടോൾ ഇതര വരുമാനം 87 ലക്ഷം ദിർഹം
പുതിയ പങ്കാളിത്തങ്ങൾ വരുമാനം വർധിപ്പിച്ചു

ദുബൈ| ഈ വർഷം ആദ്യ പകുതിയിൽ സാലിക്കിന്റെ ടോൾ ഇതര വരുമാനം 87 ലക്ഷം ദിർഹത്തിലെത്തി. പ്രധാനമായും ഇമാർ മാൾസ്, പാർക്കോണിക് എന്നിവയുമായുള്ള പാർക്കിംഗ് പേയ്മെന്റ്പങ്കാളിത്തത്തിലൂടെയാ ണ് ഈ നേട്ടം. കഴിഞ്ഞ വർഷം ജൂലൈ ഒന്നിന് ഇമാർ മാളുകളുമായി സഹകരിച്ച് സാലിക് തടസ്സരഹിത പാർക്കിംഗ് പേയ്മെന്റ് സംവിധാനം ആരംഭിച്ചിരുന്നു. ദുബൈ മാളിലാണ് ഇത് ആദ്യം നടപ്പാക്കിയത്. 56 ലക്ഷം ദിർഹമാണ് ഇതിലൂടെ ലഭിച്ചത്.
യു എ ഇയിലെ ഏറ്റവും വലിയ സ്വകാര്യ പാർക്കിംഗ് ഓപറേറ്റർമാരിൽ ഒന്നായ പാർക്കോണിക്കുമായുള്ള സഹകരണം, രാജ്യത്തുടനീളം പ്രവർത്തിക്കുന്ന എല്ലാ സ്ഥലങ്ങളിലും സാലിക് അക്കൗണ്ടുകൾ സംയോജിപ്പിക്കാൻ സഹായിച്ചു. അഞ്ച് വർഷത്തേക്കുള്ള ഈ കരാർ പ്രകാരം, 154 സൈറ്റുകളിൽ 73 എണ്ണത്തിലും ഫെബ്രുവരി പകുതി മുതൽ പ്രവർത്തനങ്ങൾ സജീവമാക്കി. ദുബൈക്ക് പുറത്തുള്ള സാലിക്കിന്റെ ആദ്യത്തെ സേവന വിപുലീകരണവും ഈ പങ്കാളിത്തത്തിലുണ്ട്.
ഇനോക്കുമായി ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ചതനുസരിച്ച്, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉപഭോക്താവിന്റെ സാലിക് ബാലൻസിൽ നിന്ന് ഇടപാടുകൾ കുറക്കുന്നതിനുള്ള സംവിധാനം നടപ്പാക്കി. ഇന്ധനത്തിനും മറ്റ് സേവനങ്ങൾക്കുമുള്ള സ്മാർട്ട് പേയ്മെന്റുകൾ സ്ഥാപിക്കാൻ സാലിക്കും ഇനോക്കും പദ്ധതിയിടുന്നു. കൂടാതെ, ലിവ മോട്ടോർ ഇൻഷ്വറൻസുമായി സഹകരിച്ച് ഇൻഷ്വറൻസ് പുതുക്കൽ എളുപ്പമാക്കി. ഈ പങ്കാളിത്തങ്ങളെല്ലാം സാലിക്കിന്റെ വളർച്ചക്ക് വലിയ സംഭാവന നൽകിയതായി അധികൃതർ വ്യക്തമാക്കി.
---- facebook comment plugin here -----