Connect with us

Kerala

കെ എസ് ആര്‍ ടി സിയില്‍ ശമ്പള വിതരണം വീണ്ടും പ്രതിസന്ധിയില്‍

Published

|

Last Updated

തിരുവനന്തപുരം | കെ എസ് ആര്‍ ടി സിയില്‍ ശമ്പള വിതരണം വീണ്ടും പ്രതിസന്ധിയില്‍. ഈമാസം ആറ് ദിവസം പിന്നിട്ടിട്ടും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ല. 80 കോടിയോളം രൂപ അധികമായി സര്‍ക്കാര്‍ അനുവദിച്ചാലേ ശമ്പളം വിതരണം ചെയ്യാനാകൂവെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇത് ചൂണ്ടിക്കാട്ടി ധനകാര്യ വകുപ്പിന് കെ എസ് ആര്‍ ടി സി അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ഇതുവരെ പരിഗണിച്ചിട്ടില്ല.

കഴിഞ്ഞ മാസവും എട്ടാം തീയതിക്കു ശേഷമായിരുന്നു ശമ്പള വിതരണം. ശമ്പളം വൈകുന്നതിലും ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിലും പ്രതിഷേധിച്ച് സമരം നടത്താന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍.

 

Latest