Kerala
ശബരിമല: പ്രതിഷേധം സജീവമായി നിലനിര്‍ത്താന്‍ പ്രതിപക്ഷം
എല്‍ എ മാരായ ഐ സി ബാലകൃഷ്ണനും എ കെ എം അഷറഫും സത്യാഗ്രഹം തുടരും
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്കെതിരെ പ്രതിഷേധം തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സ്പീക്കറെ അറിയിച്ചു. എല്‍ എ മാരായ ഐ സി ബാലകൃഷ്ണനും എ കെ എം അഷറഫും സത്യാഗ്രഹം തുടരും.
ശബരിമല സ്വര്‍ണക്കടത്ത് അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നെന്ന് ആരോപിച്ച് പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ അറിയിച്ചു. നിയമസഭയില്‍ മുദാവാക്യം വിളിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചു. ശബരിമല സ്വര്‍ണക്കൊള്ള സര്‍ക്കാരിനെതിരെ ആയുധമാക്കി സജീവമായി നിലനിര്‍ത്തുകയാണ് പ്രതിപക്ഷം.
ലൈംഗിക അതിക്രമ കേസുകളിലെ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണം എന്ന ഡി കെ മുരളിയുടെ പരാതി ഇന്ന് ചേരുന്ന പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റി പരിഗണിക്കുന്നുണ്ട്. ഡി കെ മുരളിയുടെയും രാഹുലിന്റെയും വാദങ്ങള്‍ കേട്ട ശേഷമായിരിക്കും കമ്മിറ്റി തീരുമാനത്തില്‍ എത്തുക. നിരന്തരം ക്രിമിനല്‍ കേസില്‍പ്പെടുന്ന രാഹുലിനെ അയോഗ്യനാക്കണം എന്നാണ് ഡി കെ മുരളിയുടെ ആവശ്യം.



