Connect with us

Kerala

അതിവേഗ റെയില്‍: നീക്കങ്ങള്‍ സ്വന്തം നിലയ്ക്ക് ഊര്‍ജ്ജിതമാക്കി ഇ ശ്രീധരന്‍

പദ്ധതിയുടെ ഔദ്യോഗിക ഓഫീസ് ഇന്ന് രാവിലെ ഒമ്പതോടെ പൊന്നാനിയില്‍ അദ്ദേഹം തന്നെ ഉദ്ഘാടനം ചെയ്യും

Published

|

Last Updated

പൊന്നാനി | കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ചു പരാമര്‍ശമില്ലെങ്കിലും പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള നീക്കങ്ങള്‍ സ്വന്തം നിലയ്ക്ക് ഊര്‍ജ്ജിതമാക്കി മെട്രോമാന്‍ ഇ ശ്രീധരന്‍. പദ്ധതിയുടെ ഔദ്യോഗിക ഓഫീസ് ഇന്ന് രാവിലെ ഒമ്പതോടെ പൊന്നാനിയില്‍ തുറക്കും. അദ്ദേഹം തന്നെയാണ് ഓഫീസ് ഉദ്ഘാടനം ചെയ്യുന്നത്.

പദ്ധതിയുടെ ഡി പി ആര്‍ തയ്യാറാക്കാന്‍ തനിക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഇതിനായുള്ള ഔദ്യോഗിക ഉത്തരവ് 3-4 ദിവസത്തിനുള്ളില്‍ ഡി എം ആര്‍ സിക്ക് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണെന്നും കേന്ദ്ര ബജറ്റില്‍ പദ്ധതിയെക്കുറിച്ച് പ്രഖ്യാപനമില്ലാത്തത് തന്നെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതിയെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയിലുള്ള സംശയങ്ങള്‍ ദൂരീകരിക്കാനാണ് ആദ്യഘട്ടത്തില്‍ ഓഫീസ് ഉപയോഗിക്കുക. ഫെബ്രുവരി 15 മുതല്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ യോഗങ്ങള്‍ ആരംഭിക്കും. ആദ്യ യോഗങ്ങള്‍ മലപ്പുറത്തായിരിക്കും നടക്കുക. മലപ്പുറത്തിന് പിന്നാലെ അതിവേഗ റെയില്‍ കടന്നുപോകുന്ന മറ്റ് ജില്ലകളിലും വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ജനുവരി 16-ന് കേന്ദ്ര റെയില്‍വേ മന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നുവെന്ന് ഇ ശ്രീധരന്‍ അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ക്കായി റെയില്‍വേ മന്ത്രിയുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

---- facebook comment plugin here -----

Latest