Kerala
തിരഞ്ഞെടുപ്പ് തോല്‍വിക്ക് കൂട്ടുത്തരവാദിത്വം, വ്യക്തിപരമായി വീഴ്ച സംഭവിച്ചിട്ടില്ല; പാര്‍ട്ടിയില്‍ അഴിച്ചുപണിയുണ്ടാകില്ലെന്നും എം വി ഗോവിന്ദന്‍
സംസ്ഥാന കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നതിനെക്കുറിച്ച് പാര്‍ട്ടി ആലോചിക്കുമെന്നും ഇതില്‍ തനിക്ക് യാതൊരു പ്രയാസവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ വ്യക്തിപരമായി തനിക്ക് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തോല്‍വിയുടെ ഉത്തരവാദിത്തം പാര്‍ട്ടി നേതൃത്വത്തിന് ഒന്നാകെയാണെന്നും വ്യക്തമാക്കിയ എം വി ഗോവിന്ദന്‍, സംസ്ഥാന സെക്രട്ടറിയേറ്റിലോ കമ്മിറ്റിയിലോ നിലവില്‍ ഒരു അഴിച്ചുപണിയുമുണ്ടാകില്ലെന്നും വ്യക്തമാക്കി
കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ട് താന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തയ്യാറാക്കിയതാണ്. അതില്‍ തെറ്റായ കാര്യങ്ങളെ തെറ്റാണെന്ന് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാന കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നതിനെക്കുറിച്ച് പാര്‍ട്ടി ആലോചിക്കുമെന്നും ഇതില്‍ തനിക്ക് യാതൊരു പ്രയാസവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാള മാധ്യമങ്ങള്‍ക്ക് വലതുപക്ഷ നിലപാടാണെന്ന വിമര്‍ശനവും എം വി ഗോവിന്ദന്‍ മുന്നോട്ട് വെച്ചു. ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളെ സമരത്തിന്റെ ആത്മാവ് എന്നാണ് സിജെപി വിശേഷിപ്പിച്ചതെങ്കിലും കേരളത്തിലെ മാധ്യമങ്ങള്‍ സമരത്തില്‍ അവരുടെ സാന്നിധ്യത്തെ പൂര്‍ണ്ണമായും തമസ്‌കരിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. മാധ്യമങ്ങള്‍ തങ്ങളുടെ വലതുപക്ഷ നിലപാടുകള്‍ അരക്കിട്ടുറപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അവരുടെ ഭാവനയ്ക്ക് അനുസരിച്ച് വാര്‍ത്തകള്‍ എഴുതാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.
ടി ജി മോഹന്‍ദാസിന്റെ കൂട്ടക്കൊലയ്ക്കുമുള്ള ആഹ്വാനങ്ങള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ രംഗത്തുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം ലജ്ജിപ്പിക്കുന്ന ആഹ്വാനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ മടിച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശശിധരന്‍ കര്‍ത്തയുടെ പഴയ മൊഴികളില്‍ പാര്‍ട്ടിക്ക് യാതൊരു ഉത്കണ്ഠയുമില്ലെന്നും പിണറായി വിജയനെ ലക്ഷ്യം വെക്കാനാണ് ഇത്തരം നീക്കങ്ങള്‍ നടക്കുന്നതെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.
Content Highlights: CPM State Secretary MV Govindan stated that he had no personal failure in the assembly election defeat and responsibility lies with the whole leadership. He ruled out immediate state committee reshuffles. Govindan also criticized right-wing media bias and demanded action against TG Mohandas.




