Connect with us

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് ആശ്വാസം; പ്രത്യേക സംരക്ഷണം നല്‍കി ഹൈക്കോടതി

കോടതിയുടെ അനുമതിയില്ലാതെ പെണ്‍കുട്ടിയെ മധ്യപ്രദേശ് പോാലീസിനോ മറ്റാര്‍ക്കെങ്കിലോ കൈമാറരുതെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കി.

Published

|

Last Updated

കൊച്ചി|കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് ആശ്വാസവുമായി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പെണ്‍കുട്ടിക്ക് ഹൈക്കോടതി പ്രത്യേക സംരക്ഷണം നല്‍കി. കോടതിയുടെ അനുമതിയില്ലാതെ പെണ്‍കുട്ടിയെ മധ്യപ്രദേശ് പോാലീസിനോ മറ്റാര്‍ക്കെങ്കിലോ കൈമാറരുതെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കി. പെണ്‍കുട്ടി ആവശ്യപ്പെട്ടാല്‍ ഉടന്‍ തന്നെ പോലീസ് സംരക്ഷണം നല്‍കണമെന്നും കോടതി ഉത്തരവിലുണ്ട്.

അടിയന്തര സാഹചര്യങ്ങളില്‍ പോലീസിനെ ബന്ധപ്പെടണമെന്നും കോടതി നിര്‍ദേശിച്ചു. നാട്ടിലേക്ക് മടക്കി അയച്ചാല്‍ ദുരഭിമാന കൊലയ്ക്ക് ഇരയാക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടി കോടതിയെ സമീപിച്ചത്.

മധ്യപ്രദേശ് പോലീസിന് പെണ്‍കുട്ടിയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ദേശീയ പട്ടികജാതി/പട്ടികവര്‍ഗ കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെയും കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചു. കമ്മീഷന് ഇത്തരത്തിലുള്ള ഉത്തരവുകള്‍ ഇറക്കാന്‍ എങ്ങനെ സാധിക്കുമെന്ന് കോടതി ചോദിച്ചു. എറണാകുളം സെന്‍ട്രല്‍ പോലീസ് എസ് എച്ച്ഒ. നേരിട്ട് ഹൈക്കോടതി രജിസ്ട്രിക്ക് കത്ത് നല്‍കിയതിലും കോടതി അതൃപ്തി രേഖപ്പെടുത്തി. സര്‍ക്കാര്‍ അഭിഭാഷകന്‍ ഉദ്യോഗസ്ഥന് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തു.

Content Highlights:
The Kerala High Court granted special protection to the viral Kumbh Mela girl. The court directed authorities not to hand her over to Madhya Pradesh Police without permission. The petitioner approached the court fearing honour killing if returned home.

 

 

Latest