Connect with us

Kerala

കണ്ണൂരിലെ സ്‌കൂളില്‍ റാഗിങ്: പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ കല്ല് കൊണ്ട് തല അടിച്ചുപൊട്ടിച്ചതായി 16കാരന്റെ പരാതി

ആറ് പ്ലസ്ടു വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു

Published

|

Last Updated

കണ്ണൂര്‍| കണ്ണൂര്‍ കുളവല്ലൂര്‍ പി ആര്‍ എം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ റാഗിങ്ങിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ തല അടിച്ചുപൊട്ടിച്ചതായി പരാതി. പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് ആക്രമിച്ചതെന്ന് പതിനാറുകാരന്‍ പറഞ്ഞു.

സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കല്ല് ഉപയോഗിച്ച് തലക്കടിച്ചുവെന്നാണ് പതിനാറുകാരന്റെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ആറ് പ്ലസ് ടു വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി അധ്യാപകര്‍ അറിയിച്ചു.

Content Highlights:
A Plus One student was violently attacked during a ragging incident at PRM Higher Secondary School in Kulavallur, Kannur. The victim sustained head injuries after being hit with a stone by senior students. School authorities suspended six Plus Two students following a police complaint.

 

Latest