Connect with us

Kerala

കടത്തുരുത്തിയില്‍ വയോധികന്‍ മരിച്ച സംഭവം കൊലപാതകം; മകന്‍ അറസ്റ്റില്‍

സ്ഥലം വില്‍പ്പനയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Published

|

Last Updated

കോട്ടയം |  കടുത്തുരുത്തിയില്‍ വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്.കടുത്തുരുത്തി മൂര്‍ക്കാട്ടില്‍ മാത്യു (80)വിനെ ആണ് ഇക്കഴിഞ്ഞ ശനിയാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയത്.മാത്യുവിനെ മകന്‍ ചവിട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു

സംഭവത്തില്‍ പ്രതിയായ മകന്‍ എബി മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥലം വില്‍പ്പനയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Content Highlights: Police confirmed that the death of an 80-year-old man in Kaduthuruthy was a murder. The deceased, Mathew, was kicked to death by his son Ebby Mathew. The culprit has been arrested following disputes over property sales.

Latest