Connect with us

Editors Pick

2027 ൽ വിപ്ലവകരമായ മാറ്റത്തിന് ഒരുങ്ങി ആപ്പിൾ; ഐഫോണിന്റെ രൂപവും ഭാവവും അടിമുടി മാറും; അറിയാം വിവരങ്ങൾ...

2017 മുതൽ ഐഫോൺ പിന്തുടരുന്ന പരമ്പരാഗത ഡിസൈൻ ശൈലിയെ മാറ്റിമറിക്കുന്ന രീതിയിലാണ് പുതിയ ഐഫോൺ റെഡീസൈനിന് കമ്പനി പദ്ധതിയിടുന്നത്.

Published

|

Last Updated

ക്യുപെർട്ടിനോ | ആപ്പിൾ ഐഫോൺ പത്തിന് (iPhone X) ശേഷം തങ്ങളുടെ ഫോണുകളിൽ വരുത്തുന്ന ഏറ്റവും വലിയ ഡിസൈൻ മാറ്റങ്ങൾക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. 2027 പകുതിയോടെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഇരുപതാം വാർഷിക ഐഫോൺ മോഡലിലാണ് വിപ്ലവകരമായ മാറ്റം അവതരിപ്പിക്കാൻ ആപ്പിൾ ഒരുങ്ങുന്നത്. ഇതിനൊപ്പം രണ്ടാം തലമുറ ഫോൾഡബിൾ ഐഫോണും പുറത്തിറങ്ങിയേക്കും. 2017 മുതൽ ഐഫോൺ പിന്തുടരുന്ന പരമ്പരാഗത ഡിസൈൻ ശൈലിയെ മാറ്റിമറിക്കുന്ന രീതിയിലാണ് പുതിയ ഐഫോൺ റെഡീസൈനിന് (iPhone redesign) കമ്പനി പദ്ധതിയിടുന്നത്.

ബ്ളൂംബെർഗിന്റെ മാർക്ക് ഗുർമാൻ നൽകുന്ന വിവരമനുസരിച്ച് പൂർണ്ണമായും ഗ്ലാസ് ബോഡിയിലുള്ള കർവ്ഡ് ഡിസൈനായിരിക്കും ഈ മോഡലിനുണ്ടാവുക. ഡിസ്പ്ലേയിൽ കട്ടൗട്ടുകൾ (cutouts) ഒന്നും തന്നെ ഉണ്ടാകില്ല. നാല് വശങ്ങളിലൂടെയും വളഞ്ഞുനിൽക്കുന്ന ഗ്ലാസ് ബാക്ക് ബോഡിയാണ് ഇതിൽ ഉപയോഗിക്കുന്നത്. മറ്റ് പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ഉപയോഗിക്കുന്ന ആഴത്തിലുള്ള വാട്ടർഫോൾ എഡ്ജുകൾക്ക് പകരം, വശങ്ങളിലെ സ്വൈപ്പിംഗ് കൂടുതൽ സ്വാഭാവികമാക്കുന്ന മൈക്രോ കർവുകളുള്ള (micro-curves) ഷാലോ ക്വാഡ് കർവ്ഡ് പാനലാണ് ആപ്പിൾ പരീക്ഷിക്കുന്നത്. ഫ്രെയിമിന്റെ ദൃശ്യത കുറയ്ക്കാനായി പ്രത്യേക ലൈറ്റ് ഗൈഡിംഗ് സാങ്കേതികവിദ്യകളും ഒപ്റ്റിക്കൽ റിഫ്രാക്ഷനും ഡിസ്പ്ലേയിൽ ഉപയോഗിച്ചേക്കാം. ഇതിനെ ലിക്വിഡ് ഗ്ലാസ് ഡിസ്പ്ലേ (Liquid Glass Display) എന്ന പേരിൽ ആപ്പിൾ വിപണിയിലെത്തിക്കാൻ സാധ്യതയുണ്ട്.

ഡിസ്പ്ലേയിലെ ഡിസൈനിലും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ഫ്രണ്ട് ക്യാമറയും ഫേസ് ഐ ഡി (Face ID) സംവിധാനവും ഡിസ്പ്ലേയ്ക്ക് താഴെയാക്കാനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. ഇതിനായി ഇൻഫ്രാറെഡ് സെൻസറുകൾക്കായി പ്രത്യേക സ്പ്ലൈസ്ഡ് മൈക്രോ ട്രാൻസ്പരന്റ് ഗ്ലാസ് വിൻഡോ ഉപയോഗിച്ചേക്കും. എന്നാൽ ഈ അണ്ടർ സ്ക്രീൻ സാങ്കേതികവിദ്യ 2027 ഓടെ പൂർണ്ണമായി സജ്ജമാകാൻ സാധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെ വന്നാൽ ചെറിയ ഹോൾ പഞ്ചോ അല്ലെങ്കിൽ വലുപ്പം കുറച്ച ഡൈനാമിക് ഐലന്റോ (Dynamic Island) ഫോണിൽ നിലനിർത്തിയേക്കാം.

6.3 ഇഞ്ച്, 6.9 ഇഞ്ച് അളവുകളിൽ രണ്ട് വാർഷിക മോഡലുകളായിരിക്കും എത്തുക. കനം കുറഞ്ഞ ബെസലുകൾ (bezels) ഉള്ളതിനാൽ വലിയ മോഡൽ 7 ഇഞ്ച് ഡിവൈസായി വിപണനം ചെയ്തേക്കാം. ഓൺ ഡിവൈസ് എ ഐ (on-device AI) പ്രോസസ്സിംഗ് മൂലം ഉണ്ടാകുന്ന ചൂട് പ്രതിരോധിക്കാൻ അലുമിനിയം ഫ്രെയിം തന്നെയാണ് പ്രായോഗികമെന്നാണ് വിവരങ്ങൾ. കൂടാതെ വശങ്ങളിലെ ബട്ടണുകൾക്ക് പകരം ഫ്രെയിമിൽ ഹാപ്റ്റിക് കൺട്രോളുകൾ (haptic controls) നൽകുന്ന പ്രൊജക്റ്റ് ബോംഗോ (Project Bongo) പദ്ധതിയും ആപ്പിൾ ഈ മോഡലിലൂടെ തിരികെ കൊണ്ടുവന്നേക്കാം. ഫോൺ ഓഫ് ആയിരിക്കുമ്പോഴും പ്രവർത്തിക്കുന്ന രീതിയിലുള്ള പ്രോസസ്സറും ഗ്ലൗസ് ധരിച്ചും നനഞ്ഞ കൈകളോടെയും ഉപയോഗിക്കാവുന്ന തരത്തിലുമാണ് ഈ ഹാപ്റ്റിക് ബട്ടണുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Content Highlights

Apple is planning its biggest iPhone redesign since iPhone X for its 20th anniversary model in 2027, featuring a curved all-glass body, slim bezels, solid-state haptic buttons, and under-display Face ID technology.

Latest