Kerala
പത്തനംതിട്ടയില്‍ മറ്റൊരു പള്ളി സെമിത്തേരിയില്‍ നിന്നും ഗ്രൈാനൈറ്റ് സ്ലാബ് മോഷണം പോയി
കഴിഞ്ഞ ദിവസം മങ്കുഴിപ്പടി പള്ളി സെമിത്തേരിയില്‍ നിന്ന് ഗ്രാനൈറ്റ് പാളി മോഷ്ടിച്ചു കടത്തിയതാണ് ആദ്യ സംഭവം
മല്ലപ്പള്ളി | മല്ലപ്പള്ളിയില്‍ വീണ്ടും പള്ളി സെമിത്തേരിയില്‍ നിന്ന് ഗ്രാനൈറ്റ് സ്ലാബ് മോഷണം പോയി. ഇത് രണ്ടാം തവണയാണ് സ്ലാബ് മോഷണം നടക്കുന്നത്. മല്ലപ്പള്ളി മാര്‍ത്തോമ്മാ പള്ളിയിലെ സെമിത്തേരിയില്‍ നിന്നാണ് കഴിഞ്ഞ രാത്രി ഗ്രാനൈറ്റ് സ്ലാബ് കള്ളന്‍മാര്‍ അപഹരിച്ചത്.
തൈകൂട്ടത്തില്‍ കുടുംബ കല്ലറയില്‍ നിന്നാണ് സ്ലാബ് അടര്‍ത്തി മാറ്റി കൊണ്ടുപോയത്. കല്ലറയ്ക്ക് മുകളില്‍ പാകിയിരുന്ന വലിയ ഗ്രാനൈറ്റ് പാളിയാണ് കാണാതായത്. കഴിഞ്ഞ ദിവസം മങ്കുഴിപ്പടി പള്ളി സെമിത്തേരിയില്‍ നിന്ന് ഗ്രാനൈറ്റ് പാളി മോഷ്ടിച്ചു കടത്തിയതാണ് ആദ്യ സംഭവം. ഒന്നില്‍ കൂടുതല്‍ ആള്‍ക്കാര്‍ മോഷണത്തിന് പിന്നിലുണ്ടെന്നാണ് സംശയം. അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു
Content Highlights: A granite slab was stolen from the cemetery of Mallappally Marthoma Church. The theft occurred at the Thaikkoottathil family tomb during the night. This marks the second such incident in the area after a similar theft at Manguzhippadi. Police have launched an investigation.




