Kerala
ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം മുന്‍ സെക്രട്ടറി എസ് ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
വരുന്ന ചൊവ്വാഴ്ച ജയശ്രീയുടെ ജാമ്യ ഹരജി പരിഗണിക്കുന്നുണ്ട്. ഇത് കഴിയുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്.
കൊച്ചി | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം മുന്‍ സെക്രട്ടറി എസ് ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. വരുന്ന ചൊവ്വാഴ്ച ജയശ്രീയുടെ ജാമ്യ ഹരജി പരിഗണിക്കുന്നുണ്ട്. ഇത് കഴിയുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്.
ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യ ഹരജി പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ഇന്നലെ തള്ളിയിരുന്നു. ശാരീരികാവശതകള്‍ ചൂണ്ടിക്കാട്ടിയാണ് ജയശ്രീ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.
2019 ല്‍ ദ്വാരപാലക ശില്‍പ്പങ്ങളുടെ പാളികളിലെ സ്വര്‍ണം അപഹരിച്ചതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്ത കേസില്‍ നാലാം പ്രതിയാണ് ജയശ്രീ. ദേവസ്വം സെക്രട്ടറിയായിരുന്ന ജയശ്രീ മിനുട്സില്‍ തിരുത്തല്‍ വരുത്തി, ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം ശില്‍പ്പങ്ങളുടെ പാളികള്‍ കൊടുത്തുവിടാന്‍ ഒത്താശ ചെയ്തുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.



