Connect with us

Business

രൂപ റെക്കോര്‍ഡ് തകര്‍ച്ചയില്‍; ഡോളറിനെതിരായ മൂല്യം 77.73 രൂപയിലേക്ക് ഇടിഞ്ഞു

കഴിഞ്ഞ പത്ത് വ്യാപാര സെഷനുകളിലെ അഞ്ചാമത്തെ കനത്ത നഷ്ടമാണ് ഇന്ന് രേഖപ്പെടുത്തിയത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും കുത്തനെ ഇടിഞ്ഞു. എക്കാലത്തെയും താഴ്ന്ന നിരക്കായ 77.73 എന്ന നിലവാരത്തിലാണ് രൂപ ഇന്ന് ക്ലോസ് ചെയ്തത്. കഴിഞ്ഞ പത്ത് വ്യാപാര സെഷനുകളിലെ അഞ്ചാമത്തെ കനത്ത നഷ്ടമാണ് ഇന്ന് രേഖപ്പെടുത്തിയത്.

ഭാഗികമായി മാറ്റാവുന്ന രൂപയുടെ മൂല്യം 77.73 എന്ന താഴ്ന്ന നിലയിലേക്ക് ദുര്‍ബലമായപ്പോള്‍ കറന്‍സി താല്‍ക്കാലികമായി ഒരു ഡോളറിന് 77.72 ല്‍ അവസാനിച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇന്റര്‍ബാങ്ക് ഫോറിന്‍ എക്സ്ചേഞ്ച് മാര്‍ക്കറ്റില്‍, യുഎസ് ഡോളറിനെതിരെ 77.72 എന്ന നിലയിലാണ് രൂപയുടെ മൂല്യം തുടങ്ങിയത്. പിന്നീട് 77.73 എന്ന നിലയിലേക്ക് താഴ്ന്നു. ഇത് മുന്‍ ക്ലോസിംഗ് വിലയേക്കാള്‍ 13 പൈസയുടെ ദുര്‍ബലതയെ സൂചിപ്പിക്കുന്നു.

ബുധനാഴ്ച, ഡോളറിനെതിരെ രൂപയുടെ മൂല്യം 17 പൈസ താഴ്ന്ന് 77.61 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയിരുന്നു.

അതേസമയം, ആറ് പ്രധാന കറന്‍സികള്‍ക്കെതിരെ യുഎസ് ഡോളറിന്റെ സ്ഥാനം പ്രതിഫലിപ്പിക്കുന്ന ഡോളര്‍ സൂചിക 0.15 ശതമാനം ഇടിഞ്ഞ് 103.65 ആയി. ആഗോള എണ്ണ നിലവാരമുള്ള ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ 1.37 ശതമാനം ഉയര്‍ന്ന് ബാരലിന് 110.61 ഡോളറിലെത്തി.

 

 

 

---- facebook comment plugin here -----

Latest