Kerala
ആര്‍ എസ് എസ് നാണയം ഭരണഘടനയെ അപമാനിക്കുന്നത്: മുഖ്യമന്ത്രി പിണറായി വിജയന്‍
ഡല്‍ഹിയില്‍ നടന്ന ആര്‍ എസ് എസിന്റെ നൂറാം വാര്‍ഷികാഘോഷ പരിപാടിയിലാണ് ആര്‍ എസ് എസ് ഭാരതാംബ എന്നു വിളിക്കുന്ന ചിത്രവും ഗണവേഷ ധാരികളും ഉള്‍ക്കൊള്ളുന്ന നാണയവും സ്റ്റാമ്പും പുറത്തിറക്കിയത്

തിരുവനന്തപുരം | ആര്‍ എസ് എസിന്റെ നൂറാം വാര്‍ഷികത്തില്‍ നാണയവും സ്റ്റാമ്പും പുറത്തിറക്കിയ നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനയെ അപമാനിക്കുന്ന നടപടിയാണിതെന്ന് മുഖ്യമന്ത്രി എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
ഡല്‍ഹിയില്‍ നടന്ന ആര്‍ എസ് എസിന്റെ നൂറാം വാര്‍ഷികാഘോഷ പരിപാടിയിലാണ് ആര്‍ എസ് എസ് ഭാരതാംബ എന്നു വിളിക്കുന്ന ചിത്രവും ഗണവേഷ ധാരികളും ഉള്‍ക്കൊള്ളുന്ന നാണയവും സ്റ്റാമ്പും പുറത്തിറക്കിയത്. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ സ്വാതന്ത്ര്യ സമരത്തില്‍ ആര്‍ എസ് എസ് സുപ്രധാന പങ്കുവഹിച്ചതായും ആര്‍ എസ്എ സിന്റെ യാത്ര ത്യാഗത്തിന്റേയും സേവനത്തിന്റേയും ആണെന്നും പ്രധാന മന്ത്രി പറഞ്ഞിരുന്നു.
ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതര മൂല്യങ്ങള്‍ക്കെതിരാണ് ആര്‍ എസ് എസിനു വേണ്ടിയുള്ള നാണയവും സ്റ്റാമ്പും എന്ന നിലപാടുമായി മതേതര സമൂഹം രംഗത്തുവന്നിട്ടുണ്ട്.