Uae
ആര്‍ എസ് സി ദുബൈ നോര്‍ത്ത് സോണ്‍ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു
കെ വി കെ ബുഖാരി ഉദ്ഘാടനം ചെയ്തു.

ദുബൈ \ ആര്‍ എസ് സി ദുബൈ നോര്‍ത്ത് സോണ്‍ ആഭിമുഖ്യത്തില്‍ വായന വാരം ക്യാമ്പയിന്റെ ഭാഗമായി മുനീര്‍ എ റഹ്മാന്റെ വായനയുടെ രസതന്ത്രം പുസ്തകചര്‍ച്ച സംഘടിപ്പിച്ചു. കെ വി കെ ബുഖാരി ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് അലി കിനാലൂര്‍, അഹ്മദ് വയലില്‍, മുനീര്‍ എ റഹ്മാന്‍, സഹല്‍ പുറക്കാട്, ഫള്‌ലു റഹ്മാന്‍ സഹദ് തലപ്പുഴ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. വായന വാരത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ക്കിടയില്‍ പുസ്തക നിരൂപണ മത്സരം, വിദ്യാര്‍ത്ഥികള്‍ക്ക് ബുക്ക് നെസ്റ്റ്, റീഡിംഗ് ചലഞ്ചും ഒപ്പം, ഹോര്‍ അല്‍ അന്‍സ് ദാറുസ്സലാമില്‍ ലൈബ്രരിയുടെ ഉദ്ഘാടനവും നടന്നു. മുഹമ്മദ് അസ്ഹര്‍, അനസ് വടകര, സമദ് തെക്കില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
---- facebook comment plugin here -----