National
ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നിവ നീക്കണമെന്ന് ഉപരാഷ്ട്രപതി
ആര്‍ എസ് എസ് വാദത്തിന് അംഗീകാരം

ന്യൂഡല്‍ഹി | സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ആര്‍ എസ് എസ് വാദം അനുകൂലിച്ചാണ് ഉപരാഷട്രപതിയുടെ പരാമര്‍ശം.
ഇന്ത്യ ഒഴികെ മറ്റൊരു രാജ്യത്തിന്റെയും ഭരണഘടന ആമുഖം മാറ്റിയിട്ടില്ലെന്നും അടിയന്തിരാവസ്ഥാക്കാലത്ത് 42ാം ഭേദഗതിയോടെ ആമുഖം മാറ്റപ്പെട്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഇതിലൂടെയാണ് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ ചേര്‍ത്തത്. ഭരണഘടനയുടെ ആമുഖത്തില്‍ തിരുത്ത് സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.
ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊല്ല സാഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന ആവശ്യം കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിന്തുണയുമായി ഉപരാഷ്ട്രപതി നേരിട്ടെത്തിയത്.
---- facebook comment plugin here -----