Kerala
റിട്ട.നഴ്‌സിങ് സൂപ്രണ്ട് വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
വിജയമ്മയും ഇരുകാലുകളുമില്ലാത്ത ഏകമകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്

തിരുവനന്തപുരം | പൗഡിക്കോണത്ത് വൃദ്ധയെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൗഡിക്കോണം കല്ലറത്തല ഭഗവതിവിലാസത്തില്‍ വാടകക്കു താമസിക്കുന്ന വിജയമ്മയെ (80) ആണ് ഇന്നലെ രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്. റിട്ട. നഴ്‌സിംഗ് സൂപ്രണ്ടായിരുന്നു വിജയമ്മ.
വിജയമ്മയും ഇരുകാലുകളുമില്ലാത്ത ഏകമകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശരീരത്തിലും, മുഖത്തും പരുക്കുകളുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----