Ongoing News
പട്ടയഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് ആശ്വാസം; സംസ്ഥാനത്ത് ഭൂപതിവ് ചട്ട ഭേദഗതിക്ക് അംഗീകാരം
95 ശതമാനം ആളുകള്‍ക്കും ക്രമവത്കരിക്കാന്‍ അപേക്ഷ വേണ്ട. വിജ്ഞാപനം പുറത്തിറക്കുമെന്ന് റവന്യൂ മന്ത്രി
തിരുവനന്തപുരം | സംസ്ഥാനത്ത് ഭൂപതിവ് ചട്ട ഭേദഗതിക്ക് സര്‍ക്കാര്‍ അംഗീകാരം. ചട്ട പ്രകാരം 95 ശതമാനം ആളുകള്‍ക്കും ക്രമവത്കരിക്കാന്‍ അപേക്ഷ വേണ്ട. പട്ടയഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് ഇത് വലിയ ആശ്വാസമാകും.
വ്യവസ്ഥാ ലംഘനം നടത്തിയവര്‍ മാത്രമേ അപേക്ഷ നല്‍കേണ്ടതുള്ളൂ. ക്രമവത്കരിക്കുന്ന ഭൂമി കൈയേറിയതാകരുതെന്ന വ്യവസ്ഥയും ചട്ടത്തിലുണ്ട്.
ഭൂപതിവ് ചട്ടം സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു.
---- facebook comment plugin here -----




