Kerala
കന്യാസ്ത്രീകളുടെ മോചനം: ബി ജെ പിക്കെതിരെ പരോക്ഷ വിമർശവുമായി സ്വാമി ചിദാനന്ദപുരി
വോട്ട് പ്രതീക്ഷിക്കുന്ന രാഷ്ട്രീയ പാർട്ടി നേതാക്കന്മാർ ആര് കുറ്റവാളിയാണ്, ആരല്ല എന്ന് തീരുമാനിക്കും

കൊച്ചി | ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ മോചനത്തിന് ഇടപെട്ട ബി ജെ പിക്കെതിരെ പരോക്ഷ വിമർശവുമായി കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. നമുക്കിനി പോലീസും കോടതിയും വേണ്ടെന്നും വോട്ട് പ്രതീക്ഷിക്കുന്ന രാഷ്ട്രീയ പാർട്ടി നേതാക്കന്മാർ ആര് കുറ്റവാളിയാണ്, ആരല്ല എന്ന് തീരുമാനിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കന്യാസ്ത്രീകൾ കുറ്റക്കാരല്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചിരുന്നു. ഇതിലുൾപ്പെടെയുള്ള രോഷമാണ് സംഘ്പരിവാർ സഹയാത്രികൻ കൂടിയായ സ്വാമി ചിദാനന്ദപുരി പ്രകടിപ്പിച്ചത്.
ജൂലൈ 25ന് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളികളായ രണ്ട് കന്യാസ്ത്രീകൾക്ക് ഇന്നലെയാണ് ജാമ്യം ലഭിച്ചത്. കർശന വ്യവസ്ഥകളോടെയാണ് ബിലാസ്പുർ എൻ ഐ എ കോടതി ജാമ്യം അനുവദിച്ചത്. ബി ജെ പി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ജാമ്യത്തിന് വേണ്ടി പരിശ്രമിച്ചിരുന്നു.