Techno
റെഡ്മി വാച്ച് 3 ആക്റ്റീവിന്റെ വില്‍പ്പന നാളെ
ഇന്ത്യയില്‍ റെഡ്മി വാച്ച് 3 ആക്റ്റീവ് സ്മാര്‍ട്ട് വാച്ചിന് 2,999 രൂപയാണ് വില.
ന്യൂഡല്‍ഹി| റെഡ്മിയുടെ പുതിയ സ്മാര്‍ട്ട് വാച്ച് റെഡ്മി വാച്ച് 3 ആക്റ്റീവിന്റെ വില്‍പ്പന നാളെ (ഓഗസ്റ്റ് 3) നടക്കും. ഇതൊരു ബജറ്റ് സ്മാര്‍ട്ട് വാച്ചാണ്. നിരവധി ഹെല്‍ത്ത് ട്രാക്കിംഗ് ഫീച്ചറുകള്‍ നല്‍കുന്ന വാച്ചാണ് റെഡ്മി വാച്ച് 3 ആക്റ്റീവ്. സാധാരണ ഉപയോഗത്തില്‍ 12 ദിവസം വരെയും കൂടുതലായി ഉപയോഗിച്ചാല്‍ എട്ട് ദിവസം വരെയും ബാറ്ററി ലൈഫുണ്ടാകും.
ഇന്ത്യയില്‍ റെഡ്മി വാച്ച് 3 ആക്റ്റീവ് സ്മാര്‍ട്ട് വാച്ചിന് 2,999 രൂപയാണ് വില. രണ്ട് കളര്‍ ഓപ്ഷനുകളിലാണ് വാച്ച് ലഭ്യമാകുക. പ്ലാറ്റിനം ഗ്രേ, ചാര്‍ക്കോള്‍ ബ്ലാക്ക് എന്നിവയാണ് നിറങ്ങള്‍. ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ഷവോമി റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവ വഴി ഉച്ചയ്ക്ക് 12 മണിക്കാണ് വില്‍പ്പന നടക്കുന്നത്.
വാച്ചിന് ബ്ലൂടൂത്ത് 5.3 കണക്റ്റിവിറ്റി സപ്പോര്‍ട്ടുണ്ട്. ഇതിലൂടെ ബ്ലൂടൂത്ത് കോളിങ്ങും ഉണ്ട്. ഫോണ്‍ പോക്കറ്റിലിട്ട് തന്നെ കോളുകള്‍ എടുക്കാനും വിളിക്കാനുമുള്ള സൗകര്യം റെഡ്മി വാച്ച് 3 ആക്റ്റീവ് നല്‍കുന്നു. ഇതിനായി ഇന്‍ബില്‍റ്റ് മൈക്രോഫോണും ലൗഡ് സ്പീക്കറും വാച്ചില്‍ നല്‍കിയിട്ടുണ്ട്. എംഐ ഫിറ്റ്നസ് ആപ്പില്‍ നിന്ന് 10 കോണ്‍ടാക്റ്റുകള്‍ വരെ സേവ് ചെയ്യാനും വാച്ചിന് കഴിയും.




