Connect with us

Techno

റെഡ്മി നോട്ട് 13 സീരീസ് സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നു

റെഡ്മി നോട്ട് 13 സീരീസിലും റെഡ്മി നോട്ട് 13 പ്രോ, റെഡ്മി നോട്ട് 13 പ്രോ പ്ലസ് എന്നീ മോഡലുകള്‍ ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

|

Last Updated

ന്യൂഡല്‍ഹി| റെഡ്മി നോട്ട് 13 സീരീസ് ഉടന്‍ വിപണിയിലെത്താനുള്ള തയ്യാറെടുപ്പിലാണ്. റെഡ്മി നോട്ട് 13 സീരീസ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രാജ്യത്ത് അവതരിപ്പിച്ച റെഡ്മി നോട്ട് 12, റെഡ്മി നോട്ട് 12 പ്രോ, റെഡ്മി നോട്ട് 12 പ്രോ പ്ലസ് എന്നിവയുടെ പിന്‍ഗാമിയായിട്ടായിരിക്കും എത്തുക. റെഡ്മി നോട്ട് 13 സീരീസിലും റെഡ്മി നോട്ട് 13 പ്രോ, റെഡ്മി നോട്ട് 13 പ്രോ പ്ലസ് എന്നീ മോഡലുകള്‍ ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് റെഡ്മി ഔദ്യോഗികമായി അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല.

മീഡിയടെക് ഡൈമന്‍സിറ്റി 9200പ്ലസ് ചിപ്സെറ്റിന്റെ കരുത്തിലായിരിക്കും റെഡ്മി നോട്ട് 13 സീരീസ് സ്മാര്‍ട്ട്‌ഫോണുകളിലെ ഏറ്റവും വില കൂടിയ മോഡല്‍ പ്രവര്‍ത്തിക്കുക. ഇത് സംബന്ധിച്ച ലീക്ക് റിപ്പോര്‍ട്ട് പുറത്തു വിട്ടത് ടിപ്സ്റ്റര്‍ കാക്‌പെര്‍ സ്‌ക്രെസ്‌പെക് എന്ന ടിപ്സ്റ്ററാണ്. ട്വിറ്ററിലൂടെയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. റെഡ്മി നോട്ട് 13 പ്രോ പ്ലസ് സ്മാര്‍ട്ട്‌ഫോണില്‍ 200 മെഗാപിക്‌സല്‍ പ്രൈമറി റിയര്‍ കാമറ സെന്‍സറും 120ഡബ്ല്യു വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000എംഎഎച്ച് ബാറ്ററി പായ്ക്കും ഉണ്ടായിരിക്കുമെന്നും ലീക്ക് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.