Connect with us

Techno

റെഡ്മി എ2, റെഡ്മി എ2 പ്ലസ് ഇന്ത്യാ ലോഞ്ച് മെയ് 19ന്

സ്മാര്‍ട്ട്ഫോണുകളുടെ വില വിവരം ലഭ്യമായിട്ടില്ല.

Published

|

Last Updated

ന്യൂഡല്‍ഹി| റെഡ്മി എ2 സീരീസ് മെയ് 19ന് രാജ്യത്ത് അവതരിപ്പിക്കും. വരാനിരിക്കുന്ന മോഡലുകള്‍ക്ക് 5,000 എംഎഎച്ച് ബാറ്ററിയും ഒക്ടാ കോര്‍ പ്രോസസറും പായ്ക്ക് ചെയ്യുന്നുണ്ട്. റെഡ്മി എ2, റെഡ്മി എ2 പ്ലസ് ആഗോള വിപണികളില്‍ മാര്‍ച്ചില്‍ അവതരിപ്പിച്ചിരുന്നു. 6.52 ഇഞ്ച് എച്ച്ഡി+ എല്‍സിഡി സ്‌ക്രീനാണ് ഫോണിന് ഫീച്ചര്‍ ചെയ്യുന്നത്. 8 മെഗാപിക്‌സല്‍ ഡ്യുവല്‍ റിയര്‍ കാമറ യൂണിറ്റാണ് ഫോണിനുള്ളത്.

സ്മാര്‍ട്ട്ഫോണുകളുടെ വില വിവരം ലഭ്യമായിട്ടില്ല. റെഡ്മി എ2, റെഡ്മി എ2 പ്ലസ് എന്നിവ എന്‍ട്രി ലെവല്‍ ഓഫറുകളായി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.