Connect with us

Congress Groupism

അനുരഞ്ജന നീക്കം ; വി ഡി സതീശന്‍ ഉമ്മന്‍ചാണ്ടിയുടെ വസതിയിലെത്തി ചര്‍ച്ച നടത്തി

ചര്‍ച്ചയില്ലാതിരിക്കുന്നത് പ്രശ്‌നങ്ങള്‍ വഷളാക്കുമെന്നും ഉമ്മന്‍ചാണ്ടി

Published

|

Last Updated

പുതുപ്പള്ളി |  ഡി സി സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ തുടരവെ അനുരജ്ഞനത്തിന് മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കൂടിക്കാഴ്ച നടത്തി. രാവിലെ പുതുപ്പള്ളിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

പുനഃസംഘടനയുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടേറിയ സാഹചര്യം ഉണ്ടായതില്‍ വേദനയുണ്ടെന്ന് ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.കോണ്‍ഗ്രസ് ഒരു ജനാധിപത്യ പ്രസ്ഥാനമാണ്. താനും രമേശ് ചെന്നിത്തലയും ചില കാര്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ ഒരു പ്രശ്‌നമുണ്ടായാല്‍ ചര്‍ച്ചയിലൂടെ പരിഹാരം ഉണ്ടാകണം. ചര്‍ച്ചയില്ലാതിരിക്കുന്നത് പ്രശ്‌നങ്ങള്‍ വഷളാക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു

പിണക്കങ്ങൾ ഉണ്ടാകുമ്പോൾ ഇണക്കത്തിന്റെ ശക്തി കൂടും. ഇതിൽ കീഴടങ്ങലോ വിധേയത്വമോ ഒന്നുമില്ല .എല്ലാവരേയും ചേര്‍ത്ത് നിര്‍ത്തിക്കൊണ്ട് കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്ന് വിഡി സതീശനും വ്യക്തമാക്കി

 

 

Latest