International
പാകിസ്ഥാനില്‍ കറാച്ചി നഗരത്തിലെ ഷോപ്പിംഗ് മാളിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ആറു പേര്‍ മരിച്ചു
കാണാതായ 65 ലധികം പേര്‍ക്കായി അഗ്‌നിശമന സേന തെരച്ചില്‍ നടത്തുകയാണ്
കറാച്ചി | പാകിസ്ഥാനില്‍ കറാച്ചി നഗരത്തിലെ ഷോപ്പിംഗ് മാളിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ആറു പേര്‍ മരിച്ചു. 20 പേര്‍ക്കു പരിക്കേറ്റു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിനു കാരണമെന്നാണ് സംശയിക്കുന്നതെന്ന് സിന്ധ് പോലീസ് മേധാവി ജാവേദ് ആലം ഓധോ പറഞ്ഞു.
കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ തകര്‍ന്നുവീണതോടെ കാണാതായ 65 ലധികം പേര്‍ക്കായി അഗ്‌നിശമന സേന തെരച്ചില്‍ നടത്തുകയാണ്. 24 മണിക്കൂറിലധികം സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.
1,200ലധികം കടകള്‍ സ്ഥിതി ചെയ്യുന്ന മാളില്‍ വായുസഞ്ചാരമില്ലാത്തത് കെട്ടിടം പുക കൊണ്ട് നിറയാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകാനും കാരണമായി. അപകടമുണ്ടായി 23 മണിക്കൂറിനുശേഷം സ്ഥലത്തെത്തിയ മേയര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നു.
---- facebook comment plugin here -----


