Kerala
യുട്യൂബില്‍ അപമാനിച്ചെന്ന്; യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങി കുടുംബം
യുട്യൂബര്‍ ആയ യുവതി മുസ്്‌ലിം ലീഗ് പ്രവര്‍ത്തകയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കോഴിക്കോട് | ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നു യുവതിയുടെ സാമൂഹിക മാധ്യമത്തിലൂടെയുള്ള ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങി കുടുംബം.
യുട്യൂബര്‍ ആയ യുവതി മുസ്്‌ലിം ലീഗ് പ്രവര്‍ത്തകയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. മരിച്ച ദീപക്കിന് നീതി കിട്ടാനായി ഏതറ്റം വരെയും പോകുമെന്നാണ് കുടുംബവും സുഹൃത്തുക്കളും പറയുന്നത്. ദീപക് തെറ്റ് ചെയ്തിട്ടില്ല.
യുവതിയുടെ പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ ദീപക് മനോവിഷമത്തിലായി എന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുടുംബം ആരോപിക്കുന്നു. തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് ദീപക് പറഞ്ഞിരുന്നതായും സുഹൃത്തുക്കള്‍ വ്യക്തമാക്കി.
---- facebook comment plugin here -----

